മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4026 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ സമയത്ത് 6365 പേര്‍ രോഗമുക്തി നേടിയതായി റിപ്പോർട്ട് ചെയ്തിരിക്കുന്നു.
നിലവില്‍ 18,59,367 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 17,37,080 പേര്‍ക്ക് കോവിഡ് രോഗമുക്തി നേടി. 73,374 പേരാണ് ചികിത്സയില്‍ ഉള്ളത്. കര്‍ണാടകയില്‍ പുതുതായി 1280 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. 1060 പേര്‍ കൂടി രോഗമുക്തി നേടി. നിലവില്‍ 25,015 പേരാണ് ചികിത്സയില്‍ ഉള്ളത്.
ഡല്‍ഹിയില്‍ പുതുതായി 3188 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. 3307 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 24 മണിക്കൂറിനിടെ 57 പേര്‍ക്കാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിക്കുകയുണ്ടായി. നിലവില്‍ 22,310 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
Post Your Comments