ദില്ലി: കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച് ക്വാറൻ്റൈനിലിരിക്കുന്നവരുടെ വീടുകൾക്ക് മുന്നിൽ നോട്ടീസ് പതിപ്പിക്കുന്ന രീതിക്കെതിരെ സുപ്രീംകോടതി രംഗത്ത് എത്തിയിരിക്കുന്നു. വീടിന് മുന്നിൽ നോട്ടീസ് പതിപ്പിക്കുക വഴി കൊറോണ വൈറസ് രോഗികളെ തൊട്ടുകൂട്ടാത്തവരാക്കി മാറ്റാൻ സാധ്യതയുണ്ടെന്ന് കോടതി പറയുകയുണ്ടായി.
എന്നാൽ അതേസമയം കൊറോണ വൈറസ് രോഗികളുടെ വീടിന് മുന്നിൽ നോട്ടീസ് പതിപ്പിക്കണമെന്ന നിർദേശം സംസ്ഥാനങ്ങൾക്ക് നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിക്കുകയുണ്ടായി. നോട്ടീസ് പതിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകാമെന്നും കേന്ദ്ര സർക്കാർ പറയുകയുണ്ടായി. വീട്ടിൽ വരുന്നവർക്ക് കൊവിഡ് രോഗിയുണ്ടെന്ന മുന്നറിയിപ്പ് നൽകുക മാത്രമാണ് നോട്ടീസ് പതിപ്പിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിക്കുകയുണ്ടായി.
Post Your Comments