Latest NewsNewsIndia

ലിംഗായത്തുകള്‍ക്കോ, കുറുബകള്‍ക്കോ സീറ്റ് കൊടുത്താലും മുസ്‌ലിങ്ങള്‍ക്ക് നല്‍കില്ല: കെ എസ് ഈശ്വരപ്പ

ഹിന്ദുക്കളുടെ കേന്ദ്രമാണ് ബെലഗാവി. ഇവിടെ മുസ്‌ലീമിന് സീറ്റ് നല്‍കുന്ന കാര്യത്തെപ്പറ്റി ചിന്തിക്കാനേ കഴിയില്ല, ഈശ്വരപ്പ പറഞ്ഞു.

ബെംഗളൂരു: ബെലഗാവി ലോക് സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ വിവാദ പരാമർശവുമായി കര്‍ണ്ണാടക ഗ്രാമവികസന മന്ത്രി കെ. എസ് ഈശ്വരപ്പ. ബെലഗാവി ലോക് സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ മുസ്‌ലിം വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സീറ്റ് നല്‍കില്ലെന്ന പരാമർശമാണ് മന്ത്രി കെ. എസ് ഈശ്വരപ്പ ഉന്നയിച്ചിരിക്കുന്നത്. ഹിന്ദുക്കള്‍ ധാരാളമുള്ള പ്രദേശമാണ് ബെലഗാവിയെന്നും അതിനാല്‍ ഹിന്ദു സമുദായാചാരങ്ങള്‍ പിന്തുടരുന്നയാള്‍ക്ക് മാത്രമേ സീറ്റ് നല്‍കൂവെന്നായിരുന്നു ഈശ്വരപ്പ പറഞ്ഞത്.

എന്നാൽ ബി.ജെ.പിയില്‍ കുറുബ, ലിംഗായത്ത്, വോക്കലിഗ, ബ്രാഹ്മണര്‍, എന്നിവരെ പറ്റി യാതൊരു ചോദ്യങ്ങളുമില്ല. നമ്മളെല്ലാം ഒരുമിച്ചിരുന്ന് ചര്‍ച്ചചെയ്ത് തീരുമാനിക്കും. ഇതാണ് ശരിയായ ജനാധിപത്യരീതി. വേറൊരു പാര്‍ട്ടിയും ബി.ജെ.പിയെ പോലെ ഇത്തരത്തില്‍ ജനാധിപത്യക്രമം പാലിക്കുന്നില്ല, ഈശ്വരപ്പ പറഞ്ഞു. ബെലഗാവിയിലെ സ്ഥാനാര്‍ത്ഥിയെ ദേശീയ നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ നിശ്ചയിക്കുള്ളു. ജനങ്ങളുടെ വിശ്വാസം നേടി ജയിക്കാന്‍ കഴിവുള്ളയാളെ മാത്രമേ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

Read Also: അപര സ്ഥാനാര്‍ത്ഥികള്‍ക്ക് റോസാപ്പൂ; നിയമയുദ്ധത്തിനൊരുങ്ങി ബി.ജെ.പി

കൂടാതെ ലിംഗായത്തുകള്‍ക്കോ, ബ്രാഹ്മണര്‍ക്കോ, കുറുബകള്‍ക്കോ സീറ്റ് നല്‍കിയാലും ഒരു മുസ്‌ലിമിന് സീറ്റ് നല്‍കില്ല. ഹിന്ദുക്കളുടെ കേന്ദ്രമാണ് ബെലഗാവി. ഇവിടെ മുസ്‌ലീമിന് സീറ്റ് നല്‍കുന്ന കാര്യത്തെപ്പറ്റി ചിന്തിക്കാനേ കഴിയില്ല, ഈശ്വരപ്പ പറഞ്ഞു. അതേസമയം ഇതാദ്യമായല്ല ഇത്തരം വിദ്വേഷപരമാര്‍ശവുമായി ഈശ്വരപ്പ രംഗത്തെത്തുന്നത്. കഴിഞ്ഞ ഏപ്രിലില്‍ കോപ്പാളില്‍ വെച്ച് നടന്ന ഒരു ചടങ്ങിനിടെയും ഈശ്വരപ്പ ഇത്തരം പരാമര്‍ശം നടത്തിയിരുന്നു. ബി.ജെ.പിയില്‍ വിശ്വസിക്കാത്തവരായ മുസ്‌ലിങ്ങള്‍ക്ക് തങ്ങള്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

shortlink

Post Your Comments


Back to top button