KeralaLatest NewsNews

പോലീസ് നിയമ ഭേദഗതി: നിയമ നടപടികള്‍ക്കൊരുങ്ങി ബിജെപി

എന്നാൽ നിരവധി രാഷ്ട്രീയ പ്രമുഖരാണ് സംസ്ഥാന സർക്കാരിനെ വിമർശിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്.

കൊച്ചി: പിണറായി സര്‍ക്കാരിന്റെ പോലീസ് നിയമ ഭേദഗതിക്കെതിരെ നിയമ നടപടികള്‍ക്കൊരുങ്ങി ബിജെപി. നിയമ ഭേദഗതിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. അതേസമയം നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോഴാണ് ബിജെപിയുടെ ഇത്തരമൊരു നടപടി. എന്നാൽ നിരവധി രാഷ്ട്രീയ പ്രമുഖരാണ് സംസ്ഥാന സർക്കാരിനെ വിമർശിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്.

Read Also: വിമതരോട് വിട്ടുവീഴ്ച വേണ്ടെന്ന് ബിജെപി

ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ അപകീര്‍ത്തിപ്പെടുത്താനോ ഉദ്ദേശിച്ച്‌ വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് തടയുന്ന വകുപ്പായ 118-എ ഭേദഗതി പൗരാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്നാണ് ബിജെപി കുറ്റപ്പെടുത്തുന്നത്. വിഷയത്തില്‍ വ്യാപക വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ വിവാദ ഭാഗങ്ങളില്‍ മാറ്റം വരുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണെന്നാണ് സൂചന. നിയമ ഭേദഗതിക്കെതിരെ സിപിഎമ്മിലും പോലീസിലും എതിര്‍പ്പ് ശക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button