തിരുവനന്തപുരം: സ്വർണകേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദ രേഖ വിവാദത്തിൽ പ്രതികരണവുമായി സിപിഎം. കേന്ദ്ര ഏജൻസികൾ ലക്ഷ്യം വയ്ക്കുന്നത് മുഖ്യമന്ത്രിയാണെന്നാണ് സ്വപ്ന സുരേഷിൻ്റെ ശബ്ദരേഖയിൽ നിന്നും വ്യക്തമാവുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. സ്വർണക്കടത്ത് പ്രതികളെ മാപ്പ് സാക്ഷിയാക്കിയും മറ്റും മുഖ്യമന്ത്രിക്കും സർക്കാരിനും എതിരായ മൊഴി സൃഷ്ടിക്കാനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തു വിട്ട പ്രസ്താവനയിൽ പറയുന്നു.
Read Also: ഇഡിയെ രാഷ്ട്രീയ ആയുധമാക്കുന്നു; ചട്ടവിരുദ്ധമെന്ന് പ്രശാന്ത് ഭൂഷണ്
എന്നാൽ മാധ്യമങ്ങൾ പുറത്തു വിട്ട ശബ്ദ രേഖയിൽ നിന്നും മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ പ്രതികൾക്ക് മേൽ കേന്ദ്രഏജൻസികൾ സമ്മർദ്ദം ചെലുത്തുകയാണെന്ന് വ്യക്തമാക്കുകയാണെന്ന് സിപിഎം ആരോപിക്കുന്നു. നേരത്തെ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് എം.ശിവശങ്കർ കോടതിയിൽ വ്യക്തമാക്കിയ കാര്യവും സിപിഎം ചൂണ്ടിക്കാട്ടുന്നു.
Post Your Comments