Latest NewsNewsBollywoodEntertainment

ആത്മീയ ആചാര്യനില്‍ നിന്ന് നേരിട്ട ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നടി അനുപ്രിയ

അയാളുടെ അന്നത്തെ പെരുമാറ്റം എന്നെ നീണ്ടകാലം വേട്ടയാടി. എന്നാല്‍ ആ സാഹചര്യം മുതലെടുക്കാന്‍ താന്‍ അയാളെ അനുവദിച്ചില്ല

പതിനെട്ടാം വയസില്‍ ആത്മീയചാര്യനില്‍ നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി പത്മാവത്, ടൈഗര്‍ സിന്‍ഡ് ഹായ് ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളിൽ എത്തിയ  നടി അനുപ്രിയ ഗോയങ്ക. തന്റെ കുടുംബവുമായി വളരെയധികം അടുത്ത് ബന്ധമുള്ള ആത്മീയാചാര്യനിൽ നിന്നും തന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് രക്ഷപ്പെടാനായതെന്ന് നടി ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. .

താരത്തിന്റെ വാക്കുകൾ ഇങ്ങനെ.. തനിക്ക് പതിനെട്ടുവയസുള്ളപ്പോഴാണ് ആത്മീയാചാര്യനെ കണ്ടുമുട്ടുന്നത്. തന്റെ വീട്ടുകാര്‍ അയാളില്‍ ആഴത്തില്‍ വിശ്വസിച്ചിരുന്നു. താനും അയാളെ വിശ്വസിക്കാന്‍ തുടങ്ങിയിരുന്നു. അയാള്‍ പറയുന്ന കാര്യങ്ങള്‍ യുക്തമായതും ശരിയാണെന്നും വിശ്വസിച്ചു. അയാളുടെ അന്നത്തെ പെരുമാറ്റം എന്നെ നീണ്ടകാലം വേട്ടയാടി. എന്നാല്‍ ആ സാഹചര്യം മുതലെടുക്കാന്‍ താന്‍ അയാളെ അനുവദിച്ചില്ലെന്നും ആ സാഹചര്യത്തില്‍ നിന്നു രക്ഷപ്പെടാനായി.

എന്റെ സഹജമായ സ്വഭാവം അനുസരിച്ച്‌ കാര്യങ്ങള്‍ തുറന്ന് പറയണമെന്ന് തോന്നി. എന്നാല്‍ അതിന് കുറച്ച്‌ കാലങ്ങള്‍ എടുക്കേണ്ടി വന്നു. അയാളില്‍ അമിതമായി വിശ്വസിച്ചതുകൊണ്ട തനിക്ക അതിന് കഴിയുമോയെന്ന് സംശയിച്ചിരുന്നതായും നടി പറഞ്ഞു.

 

shortlink

Post Your Comments


Back to top button