Latest NewsNewsIndia

മതേതരവാദികളായവർ ജയ് ശ്രീറാം വിളിക്കുന്നതിൽ എന്താണ് തെറ്റ്; ജ്യോതിരാദിത്യ സിന്ധ്യ

മധ്യപ്രദേശ്: മതേതരവാദികളായവർ ജയ് ശ്രീറാം വിളിക്കുന്നതിൽ എന്താണ് തെറ്റെന്ന് ബിജെപി നേതാവും രാജ്യസഭ എംപിയുമായ ജ്യോതിരാദിത്യ സിന്ധ്യ ചോദിക്കുകയുണ്ടായി. മധ്യപ്രദേശ്​ ഉപതെരഞ്ഞെടുപ്പിൽ കോൺ‌​ഗ്രസിനെതിരെ ബിജെപി നേടിയ മികച്ച വിജയത്തിന് പിന്നാലെയാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രതികരണം അറിയിച്ചിരിക്കുന്നത്. താൻ എപ്പോഴും പൊതുഇടത്തിൽ പ്രവർത്തിക്കാൻ ആ​ഗ്ര​ഹിക്കുന്നയാളാണെന്നും പ്രതിഫലമായി പദവികൾ പ്രതീക്ഷിക്കുന്നില്ലെന്നും സിന്ധ്യ പറയുകയുണ്ടായി. കോൺ​ഗ്രസിലെ രണ്ട് പതിറ്റാണ്ടുകാലത്തെ പ്രവർത്തനങ്ങൾക്ക് ശേഷം മറ്റൊരു പാർട്ടിയുമായി പൊരുത്തപ്പെടാൻ പ്രയാസമാണെന്ന് പറഞ്ഞുകൊണ്ട് സിന്ധ്യ, തന്നോട് സഹകരിച്ച ബിജെപി പ്രവർത്തകരോട് ബഹുമാനമുണ്ടെന്നും പറയുകയുണ്ടായി.

നവബംർ 3 ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നിയമസഭാ സീറ്റുകളും നേടിയിരിക്കുന്നത് ബിജെപിയാണ്. ‘ഞാനെപ്പോഴും ഒരു എളിയ പ്രവർത്തകൻ മാത്രമാണ്. കോൺ​ഗ്രസിലെ ചിലരെപ്പോലെ പദവിക്ക് വേണ്ടി മത്സരിക്കാൻ ഞാൻ തയ്യാറല്ല,. അവരുടെ പേര് വെളിപ്പെടുത്താൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല.’ ബിജെപിയിൽ സ്ഥാനം ആ​ഗ്രഹിക്കുന്നുണ്ടോ എന്ന ചോ​ദ്യത്തിന് മറുപടിയായി സിന്ധ്യ പറഞ്ഞു.

‘നരേന്ദ്ര മോദി 130 കോടി ഇന്ത്യക്കാരുടെ പ്രധാനമന്ത്രിയാണ്. ജയ് ശ്രീറാം മുഴക്കുന്നതിൽ എന്താണ് തെറ്റ്? മതേതരമായി ചിന്തിക്കുന്നുവെങ്കിൽ ജയ് ശ്രീറാം മുഴക്കാൻ സാധിക്കില്ലേ? തുക്​ഡേ തുക്​ഡേ ഗാങ്ങിനെ കുറിച്ചാണെങ്കിൽ ഇന്ത്യയുടെ ഐക്യത്തെ വെല്ലുവിളിക്കുന്ന എല്ലാവരും അപലപിക്കപ്പെടണം. നമ്മുടെ രാജ്യത്തിന്റെ ഐക്യം തകർക്കപ്പെടുകയാണെങ്കിൽ, അതിന്​ ഏറ്റവും കഠിനമായ ശിക്ഷ നൽകണം’ സിന്ധ്യ പറഞ്ഞു. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ്​ പ്രചാരണ വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും ജയ്​ ശ്രീറാം, അയോധ്യ രാമക്ഷേത്രം, അർബൻ നക്​സൽ എന്നീ വിഷയങ്ങളിലൂന്നി നടത്തിയ പ്രചാരണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എന്നാൽ അതേസമയം തെര‍ഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അബദ്ധത്തിൽ കൈപ്പത്തിക്ക് വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കുന്ന സിന്ധ്യയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. 15 വർഷം അധികാരത്തിന്​ പുറത്ത് നിന്നതിന് ശേഷം രൂപീകരിക്കപ്പെട്ട സർക്കാറിന്​ ആറ്​ മന്ത്രിമാരടക്കം 22 പേരുടെ വിശ്വാസം നഷ്​ടപ്പെട്ട സംഭവം ആദ്യമായിട്ടായിരിക്കും. അതായിരുന്നു കമൽനാഥ്​ സർക്കാർ എന്നും സിന്ധ്യ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button