കൊച്ചി : കള്ളപ്പണം എത്തിയത് ഗള്‍ഫില്‍ നിന്ന്, ഗള്‍ഫിലായിരുന്ന അഞ്ചു വര്‍ഷവും ബിനീഷ് കള്ളപണം വെളുപ്പിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വിവരം ലഭിച്ചു. ഇതോടെ ബിനീഷ് കോടിയേരിയുടെ അക്കൗണ്ടുകളില്‍ എത്തിയ പണത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി നിക്ഷേപ രശീതികള്‍ ഹാജരാക്കാന്‍ ബാങ്കുകള്‍ക്കു ഇ.ഡി നോട്ടീസ് നല്കി. ഏറ്റവും കൂടുതല്‍ പണം വന്ന അക്കൗണ്ടുകളുള്ള രണ്ടു ബാങ്കുകള്‍ക്കാണ് ഇ.ഡി നിര്‍ദേശം നല്‍കിയത്.അതിനിടെ ഗള്‍ഫിലായിരുന്ന അഞ്ചു വര്‍ഷവും ബിനീഷ് കള്ളപണം വെളുപ്പിച്ചതായി ഇ.ഡിക്കു വിവരം കിട്ടി. ബെനാമി നിക്ഷേപമുള്ള നാലു സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷണം തുടങ്ങി.
ഐ.ഡി.ബി.ഐ ബാങ്കിലെ രണ്ടും എച്ച്.ഡി.എഫ്.സി ബാങ്കിലെ ഒരക്കൗണ്ടും വഴിയാണ് ബിനീഷ് കോടിയേരിയും അനൂപ് മുഹമ്മദും തമ്മില്‍ ഇടപാടുകള്‍ നടന്നത്.വന്‍തുക കൈമാറിയതിനെ കുറിച്ചു വ്യക്തമാക്കാന്‍ ബിനീഷ് ഇതുവരെ തയാറായിട്ടില്ല. തുടര്‍ന്നാണ് ബാങ്കുകളോട് ഇ.ഡി വിവരം തേടിയത്. ഒപ്പോടു കൂടിയ പണം നിക്ഷേപ രസീതികളുടെ പകര്‍പ്പ് ഹാജരാക്കാനാണ് നിര്‍ദേശം. ഇതു ലഭിക്കുന്നതോടെ ആരൊക്കെയാണ് ഈ അക്കൗണ്ടുകളിലേക്ക് നിക്ഷേപം നടത്തിയതെന്നു കണ്ടെത്താന്‍ കഴിയും. യുഎഎഫ്എക്സ് സൊലൂഷന്‍സ്, കാര്‍ പാലസ്, കാപിറ്റോ ലൈറ്റ്സ്, കെ.കെ റോക്സ് ക്വാറി, എന്നിവ ബെനാമി പേരില്‍ തുടങ്ങിയ സ്ഥാപനങ്ങളാണ്. ഇവയുടെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചും പരിശോധന തുടങ്ങി. ആദായനികുതി വകുപ്പിന് സമര്‍പ്പിച്ച രേഖകളില്‍ കാണിച്ചിരിക്കുന്നതിന്റെ ഇരട്ടിയിലധികം തുകയാണ് 2013 മുതല്‍ 2019 വരെ കാലയളവില്‍ ബിനീഷിന്റെ അക്കൗണ്ടുകളില്‍ വന്നിട്ടുള്ളത്.
Post Your Comments