ഇസ്ലാമാബാദ് : ഇന്ത്യയ്‌ക്കെതിരെയുള്ള യുദ്ധത്തില്‍ പാകിസ്ഥാന്‍ ഒറ്റപ്പെട്ടു. പാകിസ്ഥാനെ തുര്‍ക്കിയും ചൈനയും കൈവിട്ടു. സ്വന്തം രാജ്യത്തെ ജനങ്ങളും തനിക്കെതിരെ തിരിഞ്ഞതോടെ ഇമ്രാന്‍ ഖാന്‍ ത്രിശങ്കുവിലായി. തീവ്ര ഇസ്ലാമിക രാഷ്ട്രീയത്തെ കൂട്ടുപിടിച്ച് മുന്നോട്ട് പോകാനായിരുന്നു പാകിസ്ഥാന്റെ ശ്രമം. അതിനു വേണ്ടിയാണ് തുര്‍ക്കി, മലേഷ്യ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ചൈനയുമായും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സൗഹൃദം സൃഷ്ടിച്ചെടുത്തിരിക്കുന്നത്
ഈ കൂട്ടുകെട്ടിലൂടെ ഒരു ‘ഇസ്ലാമിക് ആക്‌സിസ്’ സൃഷ്ടിച്ചെടുത്ത് അതിലൂടെ ലോകരാജ്യങ്ങള്‍ക്കിടയില്‍ പ്രബല ശക്തിയായി മാറുക എന്നതാണ് ഈ നാല് രാജ്യങ്ങളും ലക്ഷ്യമിടുന്നത്. ഇതിലൂടെ സൗദി അറേബ്യയുടെ ആധിപത്യം തകര്‍ക്കാനും ഈ രാജ്യങ്ങള്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതിനായി ഇവര്‍ കണ്ടെത്തിയ വഴികളിലൊന്നാണ് മതഭ്രാന്തില്‍ അടിസ്ഥാനപ്പെടുത്തിയ ഭീകരവാദത്തെ വളര്‍ത്തിയെടുക്കുക എന്നത്.
ഭീകവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്നതില്‍ നിന്നും പിന്നോട്ട് പോകാത്ത പാകിസ്ഥാന്‍ തങ്ങളുടെ ‘ഗ്രേ’ ലിസ്റ്റില്‍ തന്നെ തുടരേണ്ടി വരും എന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ തീരുമാനം അടുത്തിടെയാണുണ്ടായത്. ആഗോളതലത്തില്‍ കള്ളപ്പണ വിതരണ ശ്രമങ്ങളെയും ഭീകരവാദ ഫണ്ടിംഗിനെയും നിരീക്ഷിക്കുകയും അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങള്‍ക്കുമേല്‍ കഠിന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്ന എഫ്.എ.ടി.എഫിന്റെ ഈ തീരുമാനം പാകിസ്ഥാന് കനത്ത അടിയാണ് നല്‍കിയിരിക്കുന്നത്.
പാകിസ്ഥാന് ഗ്രേ ലിസ്റ്റില്‍ നിന്നും രക്ഷപ്പെടാനായില്ല എന്ന് മാത്രമല്ല, രാജ്യത്തിന്റെ സാമ്ബത്തിക പ്രതിസന്ധി രൂക്ഷമാകുന്ന ‘ബ്ലാക്ക്’ ലിസ്റ്റിലേക്ക് പാകിസ്ഥാന്‍ അധികം താമസിയാതെ തന്നെ എത്തിപ്പെടും എന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തങ്ങള്‍ നല്‍കിയ 26 ഇന കര്‍മ്മപദ്ധതി പൂര്‍ത്തീകരിക്കാന്‍ അടുത്ത വര്‍ഷം ഫെബ്രുവരി വരെ മാത്രമാണ് എഫ്.എ.ടി.എഫ് പാകിസ്ഥാന് സമയം അനുവദിച്ചിരിക്കുന്നത്.
Post Your Comments