Latest NewsNewsIndia

ഇന്ത്യന്‍ വ്യോമസേന നടത്തിയ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്കിന് ശേഷം പാകിസ്ഥാന്‍ ബലാകോട്ടിലെ തീവ്രവാദ ക്യാമ്പുകള്‍ വീണ്ടും സജീവം …പാകിസ്ഥാനില്‍ 40,000 ത്തോളം ഭീകരര്‍ : ഇന്ത്യയിലെ സൈനികത്താവളം ലക്ഷ്യം : ഇന്ത്യന്‍ സൈന്യവും കേന്ദ്രവും അതീവജാഗ്രതയില്‍

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഐഎസ്‌ഐ പിന്തുണയോടെ ബാലാകോട്ടില്‍ തീവ്രവാദ ക്യാമ്പുകള്‍ വീണ്ടും സജീവം. ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ സര്‍ജ്ജിക്കല്‍ സ്ട്രൈക്കിന് ശേഷം വീണ്ടും പ്രദേശത്തെ തീവ്രവാദ ക്യാമ്പുകള്‍ വീണ്ടും സജീവമായതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. പാകിസ്താനിലെ കുപ്രസിദ്ധ ചാര ഏജന്‍സിയായ ഐഎസ്ഐയുടെ നേതൃത്വത്തിലാണ് ഇന്ത്യയില്‍ ആക്രമണങ്ങള്‍ നടത്തുക എന്ന ലക്ഷ്യത്തില്‍ തീവ്രവാദ പരിശീലന പരിപാടികള്‍ ഏകോപിപ്പിക്കുന്നത്. ഭീകരസംഘടനയായ ജെയ്ഷ് ഇ മുഹമ്മദിന്റെ മുതിര്‍ന്ന കമാന്‍ഡര്‍മാരാണ് പരിശീലനത്തിന് നേതൃത്വം കൊടുക്കുന്നത്.

Read Also : യുഎന്‍ മനുഷ്യവകാശ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ കുറഞ്ഞതിനു പിന്നാലെ ചൈനയ്ക്ക് വന്‍ തിരിച്ചടി : പിന്തുണ പിന്‍വലിച്ചിരിക്കുന്നത് 41 രാജ്യങ്ങള്‍

ജെയ്ഷ് കമാന്‍ഡറായ ജുബെറാണ് ബാലാകോട്ടിലെ ക്യാമ്പിലേക്ക് പുതിയതായി റിക്രൂട്ട് ചെയ്ത തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കുന്നത്. അഫ്ഗാനിസ്ഥാനില്‍ നാറ്റോ സേനയ്ക്കെതിരായ ഭീകരാക്രമണങ്ങളില്‍ പങ്കെടുത്ത ആളാണ് ജുബെര്‍. ക്യാമ്പുകള്‍ സജീവമാക്കുന്നതിന്റെ ഭാഗമായി ഇവിടെ പുതിയതായി നിര്‍മ്മിച്ച കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. തീവ്രവാദികള്‍ക്ക് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്യുന്നതിനാണ് ജെയ്ഷും മറ്റും ഭീകര സംഘടനകളും ഈ കണ്‍ട്രോള്‍ റൂം ഉപയോഗിക്കുന്നത്. നിയന്ത്രണ രേഖ കടന്നതിന് ശേഷം, പാകിസ്താനില്‍ നിന്ന് ഭീകരരെ നിയന്ത്രിക്കുന്നവര്‍ നിരന്തരം കോഡ് ഭാഷയിലൂടെ ആശയവിനിമയം നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

രാജസ്ഥാനിലെ സൈനിക താവളം ലക്ഷ്യമിട്ടാണ് തീവ്രവാദികള്‍ പദ്ധതി ആസൂത്രണം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. പത്താന്‍കോട്ട് ആക്രമണത്തിന് സമാനമായ നീക്കമാണ് ഭീകരര്‍ നടത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജെയ്ഷിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ഒരു മൗലാനയാണ് എല്ലാ ആക്രമണങ്ങളുടെയും പദ്ധതി കൈകാര്യം ചെയ്യുന്നതെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം നിലവില്‍ 40,000ത്തോളം തീവ്രവാദികള്‍ പാകിസ്താനിലുണ്ട്. ഇതില്‍ 16 പേരെ ഐക്യരാഷ്ട്രസഭ ആഗോള ഭീകരരായി പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button