Latest NewsKeralaIndia

രാജ്യദ്രോഹക്കുറ്റവും ,യുഎപിഎയും ബ്രിട്ടീഷുകാർ കൊണ്ടുവന്ന കിരാതനിയമങ്ങൾ, പിൻവലിക്കണമെന്ന് യെച്ചൂരി, പരിപാടിയിൽ തരൂരും

പ്രതിഷേധ പരിപാടിയിൽ ശശി തരൂർ എംപി, കനിമൊഴി എംപി എന്നിവരും പങ്കെടുത്തു

ന്യൂഡൽഹി :യുഎപിഎയും രാജ്യദ്രോഹനിയമവും പിൻവലിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബ്രിട്ടീഷ്‌ ഭരണകാലത്തെ കിരാതനിയമമാണ്‌ രാജ്യദ്രോഹത്തിന്റെ പേരിൽ നടപ്പിലാക്കുന്നതെന്നാണ് സീതാറാം യെച്ചൂരിയുടെ വാദം.ഫാ. സ്‌റ്റാൻ സ്വാമി, വരവര റാവു എന്നിവരടക്കം 16 പേരെ ഭീമ കൊറെഗാവ്‌ കേസിൽ എൻഐഎ അറസ്‌റ്റ്‌ ചെയ്‌ത സംഭവത്തിൽ പ്രതിഷേധിക്കുകയായിരുന്നു യെച്ചൂരി.

read also: ബിജെപിയുടെ വളർച്ചയിൽ വിറളി പിടിച്ചു മമത, പശ്ചിമ ബംഗാളിൽ ബിജെപി റാലിക്ക് നേരെ വീണ്ടും തൃണമൂൽ കോൺഗ്രസ് അക്രമം

പ്രതിഷേധ പരിപാടിയിൽ ശശി തരൂർ എംപി, കനിമൊഴി എംപി എന്നിവരും പങ്കെടുത്തു. യുഎപിഎയും രാജ്യദ്രോഹനിയമവും ഉൾപ്പെടെയുള്ള കിരാത നിയമങ്ങൾ പിൻവലിപ്പിക്കാൻ രാജ്യത്ത്‌ രാഷ്ട്രീയപാർട്ടികളുടെയും പൗരാവകാശ പ്രസ്ഥാനങ്ങളുടെയും കൂട്ടായ മുന്നേറ്റം ഉയരണമെന്നാണ് യെച്ചൂരി ആവശ്യപ്പെടുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button