Latest NewsIndia

പള്ളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങിയ പോലീസ് ഉദ്യോഗസ്ഥനെ ഭീകരര്‍ വെടിവെച്ചു കൊലപ്പെടുത്തി

രാത്രിയോടെയാണ് അഷ്‌റഫിന് നേരെ ആക്രമണം ഉണ്ടായത്.

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ പള്ളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങിയ പോലീസ് ഉദ്യോഗസ്ഥനെ ഭീകരര്‍ വെടിവെച്ചു കൊലപ്പെടുത്തി . മുഹമ്മദ് അഷ്‌റഫ് എന്ന പോലീസ് ഉദ്യോഗസ്ഥനാണ് മരിച്ചത് . രാത്രിയോടെയാണ് അഷ്‌റഫിന് നേരെ ആക്രമണം ഉണ്ടായത്.

പള്ളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം. ഇതിനിടെയായിരുന്നു ഭീകരര്‍ അഷ്‌റഫിന് നേരെ വെടിയുതിര്‍ത്തത്.കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലായിരുന്നു സംഭവം.

read also: റേറ്റിങ് തട്ടിപ്പിൽ റിപ്പബ്ലിക് ടിവി ഇല്ലെന്ന് മഹാരാഷ്ട്ര സർക്കാർ കോടതിയിൽ ; മുംബൈ പോലീസ് കമ്മീഷണർക്കെതിരെ 200 കോടിയുടെ മാനനഷ്ട കേസുമായി അർണാബ് ഗോസ്വാമി

ഗുരുതരമായി പരിക്കേറ്റ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് അഷ്‌റഫ് ഭട്ടിനെ ബിജ്‌ബെഹാരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button