മലയാള സിനിമയിൽ ഇനി പാടില്ലെന്ന ഗായകൻ വിജയ് യേശുദാസിന്റെ തുറന്ന് പറച്ചിലോടെ പുതിയ വിവാദങ്ങൾ ഉയർന്ന് വരികയാണ്. ഇതിനെ സംബന്ധിച്ച് ജിഷ്ണു ഗിരിജ ശേഖർ എഴുതിയ കുറിപ്പ് വായിക്കാം……..
“ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ” എന്നൊക്കെ പറഞ്ഞു കൊണ്ട് ചില ഓൺലൈൻ മീഡിയകൾ പ്രചരിപ്പിച്ച വിജയ് യേശുദാസിനെ സംബന്ധിക്കുന്ന വാർത്ത മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ ഏറ്റെടുക്കുയും അത് വഴി social മീഡിയയിൽ വലിയ രീതിയിൽ വിജയ് യേശുദാസ് ട്രോൾ ചെയ്യപ്പെടുകയും വിമര്ശിക്കപെടുകയും ചെയ്ത കാഴ്ചയാണ് നാം കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്..
എന്നാൽ വിജയ് യേശുദാസ് എടുത്ത തീരുമാനത്തോടൊപ്പം അയാൾ അങ്ങനെ ഒരു തീരുമാനം എടുക്കാനുണ്ടായ സാഹചര്യം ആരെങ്കിലും വായിച്ചിരുന്നോ.. അനേഷിച്ചിരുന്നോ..? മലയാള സിനിമാ ഇൻഡസ്ട്രിയിൽ ശക്തമായ ഒരു സ്റ്റേറ്റ്മെന്റ് ആണ് വിജയ് മുന്നോട്ട് വയ്ക്കുന്നത്.. വിജയിനെ നീരസപ്പെടുത്തുന്നത് മലയാളത്തിൽ ഗായകർക്ക് നൽകപ്പെടുന്ന പ്രതിഫലമാണ്.. പ്രതിഫലത്തെ ചുറ്റിപ്പറ്റിയാണ് അയാൾ തന്റെ വിമർശനവും തീരുമാനവും അറിയിക്കുന്നത്.. ഇവിടെ തെറ്റിദ്ധരിപ്പിക്കുന്നത് ഓൺലൈൻ മാധ്യമങ്ങളാണ്..
ഇനി വിജയ് യേശുദാസ് പറഞ്ഞ വാക്കുകളിലേക്ക് :-
” ബിഗ്ബജറ്റ് ചിത്രങ്ങൾ ചെയ്യുന്ന നിർമ്മാതാക്കൾ ഗായകർക്കോ സംഗീതസംവിധായകർക്കോ അർഹിക്കുന്ന പ്രതിഫലം നൽകുന്നില്ല… അൻപതു വർഷമായി പാടുന്ന അരലക്ഷം ഗാനങ്ങള്‍ പാടിയ അച്ഛന് ആറക്ക പ്രതിഫലം ആവശ്യപ്പെടുമ്പോൾ അത് കൂടുതല്‍ എന്ന് നിർമ്മാതാക്കൾ പറയുമ്പോൾ ബാക്കിയുള്ളവരുടെ അവസ്ഥ എന്താണ് എന്ന് മനസ്സിലാക്കിയാണ് ഈ കഠിന തീരുമാനമെടുത്തത്.. ആളുകള്‍ വിജയ് യേശുദാസ് വാങ്ങുന്നു എന്നു കരുതുന്ന പ്രതിഫലം അഞ്ചു ചിത്രങ്ങളിൽ പാടുമ്പോൾ മലയാളത്തിൽ നിന്ന് ലഭിക്കുന്നില്ല”
മലയാളത്തിൽ ഏറ്റവും കൂടുതൽ remuneration വാങ്ങുന്നത് ദാസേട്ടനാണ്.. എന്നാണ് അറിയാൻ സാധിച്ചത്.. 2 ലക്ഷം രൂപ. അതും ഈ അടുത്തകാലത്താണ് അദ്ദേഹം ഈ ഒരു തുകയിലേക്ക് എത്തിയത്.. ചിത്ര ചേച്ചി 1 ലക്ഷം രൂപ വാങ്ങുമ്പോൾ ബാക്കിയുള്ള ഗായകരുടെ പ്രതിഫലം അതിനും താഴെയാണ്.. വിജയ് യേശുദാസിനും വിനീത് ശ്രീനിവാസനും ഹരിശങ്കറേട്ടനുമൊക്കെ ലഭിക്കുന്നത് 35000ത്തിനും 1 ലക്ഷത്തിനും ഇടയിലെ തുകയാണ്.. ഇതിൽ പലപ്പോഴും അവർ ആവശ്യപ്പെടുന്ന തുക അവർക്ക് കിട്ടാറില്ല എന്നതാണ് സത്യം..
ശ്രേയ ഘോഷാൽ ആണ് ബോളിവുഡിലെ വില കൂടിയ താര ഗായിക. അവർക്ക് അവിടെ ലഭിക്കുന്ന പ്രതിഫലം 18 – 25 ലക്ഷം വരെയാണ്.. സിദ് ശ്രീറാം ഒക്കെ വാങ്ങുന്നത് 5 ലക്ഷം രൂപയാണ്.. ഇത്തരത്തിൽ അവർ ആവശ്യപ്പെടുന്ന പ്രതിഫലം നൽകി അന്യ സംസ്ഥാന ഗായകരെ മലയാളത്തിൽ പാടിക്കാൻ ഒരു ഇൻഡസ്ട്രി തയ്യാറാകുമ്പോൾ അതെ സമയം മലയാളി ഗായകർ നേരിടുന്ന അപമാനവും അവഗണയും എങ്ങനെയാണ് പരിഗണിക്കാതെ പോകാൻ സാധിക്കുക.. അപ്രകാരം മലയാത്തിലെ ഒരു ഗായകൻ തന്റെ കരിയറും സാമ്പത്തിക സാഹചര്യവും കണക്കിലെടുത്തു മറ്റു ഇന്ഡസ്ട്രികളിൽ തുടരാൻ ആഗ്രഹിച്ചാൽ അതിനെ എങ്ങനെയാണ് വിമർശിക്കാൻ സാധിക്കുക.
. അതവരുടെ വ്യക്തിപരമായ തീരുമാനമായി കണ്ട് മാനിക്കുകയല്ലേ വേണ്ടത്..
മലയാളം film ഇൻഡസ്ട്രിയിൽ ഗായകർ മാത്രമല്ല ഇത്തരത്തിൽ പ്രതിഫലത്തിന്റെ കാര്യത്തിൽ അവഗണന നേരിടുന്നത്.. എഡിറ്റേഴ്സും sound ഡിസൈനേഴ്സും സമാന സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്.. എന്നാൽ അവർക്കൊക്കെയും ഫെയിം ആകുമ്പോൾ കിട്ടുന്ന പരിഗണന പ്രതിഫല കാര്യത്തിൽ പിന്നണി ഗായകർക്ക് കിട്ടുന്നില്ല എന്ന വസ്തുതയാണ് ആശങ്കയുണർത്തുന്നത്..
Verdict :- വിജയ് യേശുദാസിന്റെ സ്റ്റേറ്റ്മെന്റിന് പുറകെ ഇനി ഒട്ടുമിക്ക ഗായകരുടെയും പ്രതികരണവും തുറന്നു പറച്ചിലുകളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.. അത്തരത്തിൽ ഉള്ള വലിയ ശബ്ദങ്ങൾക്കേ വലിയ മാറ്റങ്ങൾക്ക് വഴി ഒരുക്കാൻ സാധിക്കുകയുള്ളു..
മാറ്റം ഉണ്ടാകട്ടെ.. മലയാള സിനിമ മാറട്ടെ..
Post Your Comments