ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ആശ്വാസകരമായ വാർത്തയുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഇന്ത്യയില്‍ കോവിഡ് വാക്സിന് 2021 മാര്‍ച്ചോടെ ലഭ്യമാക്കാനാക്കുമെന്ന് കരുതുന്നതായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടര്‍ സുരേഷ് ജാദവ് പറഞ്ഞു. നിരവധി വാക്സിനുകള്‍ പരീക്ഷണ ഘട്ടത്തിലാണെന്നും ഇതില്‍ത്തന്നെ രണ്ട് വാക്സിനുകള്‍ മൂന്നാംഘട്ട പരീക്ഷണത്തിലാണെന്നും അദ്ദേഹം അറിയിച്ചു. ഓക്സ്ഫഡ് സര്‍വ്വകലാശാലയുടെ അസ്ട്രാസെനേക്കയുടെയും പരീക്ഷണം നടന്നുവരികയാണ്.
കോവിഡ് വാക്സിന് ലഭ്യമാവുകയാണെങ്കില്‍ ആദ്യം പ്രായമായവര്‍, രോഗാവസ്ഥയിലുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് പോസിറ്റീവായിട്ടുള്ളവരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്കായിരിക്കും ആദ്യം നൽകുക. അതേസമയം വാക്സിനുകളുടെ ഫലപ്രാപ്തി പരിശോധിക്കുന്നതും നിര്‍ണ്ണായകമാണ്. 60ന് വയസിന് മുകളിലുള്ള ആളുകള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് സങ്കീര്‍ണ്ണതകളുണ്ടെന്നും അധികൃതർ അറിയിച്ചു.
Post Your Comments