വാഷിങ്ടണ്‍: ലോകജനസംഖ്യയുടെ പത്തു ശതമാനത്തെ കോവിഡ് മഹാമാരി പട്ടിണിയിലാക്കുമെന്ന് ലോകബാങ്ക്. ഈ വര്‍ഷം ലോകത്തെ ജനങ്ങളില്‍ 9.1 മുതല്‍ 9.4 ശതമാനം വരെ കടുത്ത ദാരിദ്ര്യത്തെ അഭിമുഖീകരിക്കേണ്ടി വന്നേക്കാമൊണ് ലോക ബാങ്ക് സൂചിപ്പിച്ചു.ഈ വര്‍ഷം 11.5 കോടി പേര്‍ കൊടിയ ദരിദ്രം അനുഭവിക്കുമെന്നും ലോകബാങ്ക് വിലയിരുത്തി .
Read Also : ബിജെപിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് എം എൽ എയെ പുറത്താക്കി
കോവിഡ് ലോകം മുഴുവന്‍ ഒരുപോലെ വ്യാപരിച്ച സാഹചര്യത്തില്‍ ആഗോള സാമ്ബത്തിക സ്ഥിതിയെ അത് ഭീകരമായി ബാധിച്ചുവെന്നും കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ആദ്യമായി ആഗോള ദാരിദ്ര്യം ക്രമാതീതമായി ഉയരുമെന്ന് ലോകബാങ്ക് മുന്നറിയിപ്പു നല്‍കി. കോവിഡിന്റെ അപ്രതീക്ഷിതമായ കടന്നു കയറ്റം ദാരിദ്ര്യ ലഘൂകരണത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്.
കോവിഡ് പകര്‍ച്ചവ്യാധിയുടെ അനന്തരഫലമായി ചിലപ്പോള്‍ ജനങ്ങള്‍ക്ക് ദിവസ ചിലവ് 1.50 ഡോളറില്‍ പരിമിതപ്പെടുത്തേണ്ടി വന്നേക്കാം. ഇത് 115 മില്ല്യണ്‍ ആളുകള്‍ക്കും ബാധിച്ചേക്കാമെന്നും ലോകബാങ്ക് വിലയിരുത്തി. ആയതിനാല്‍ ലോകരാഷ്ട്രങ്ങള്‍ അവരുടെ സാമ്ബത്തിക ഭദ്രതയ്ക്കായി മൂലധനം, തൊഴില്‍, മറ്റു ഉപയോഗ്യമായ വസ്തുക്കള്‍ എന്നിവയെ മറ്റു മേഖലകളിലേക്ക് വ്യാപരിച്ച് പുതിയ സാമ്ബത്തിക മാര്‍ഗ്ഗങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടി വന്നേക്കാം.
2020 ല്‍ ലോകത്തെ 9.1 ശതമാനം മുതല്‍ 9.4 ശതമാനം വരെ കടുത്ത ദാരിദ്ര്യത്തെ അഭിമുഖീകരിക്കേണ്ടി വന്നേക്കാമെന്ന് ബാങ്ക് സൂചിപ്പിച്ചു. ലോകമെമ്ബാടും പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കാത്ത പ്രതികൂല സാഹചര്യങ്ങളില്‍ ഇത് 7.9 ശതമാനമായിരുന്നു. അതാണ് നിലവില്‍ മൂന്നു മുതല്‍ മൂന്നര ശതമാനത്തോളം വര്‍ദ്ധനവില്‍ എത്തിയതെന്നും ഇനിയും ഈ നിരക്കുകള്‍ കൂടാമെന്നും കണക്കുകള്‍ സൂചിപ്പിച്ചു. കോവിഡ് മഹാമാരി കാരണം പുതുതായി ദരിദ്രരായ പലരും ഇതിനകം ഉയര്‍ന്ന ദാരിദ്ര്യമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരായിരിക്കും. അല്ലായിടത്തും ഇത്തരം ദരിദ്രരാവുന്ന ശരാശരി മുന്‍പത്തേക്കാള്‍ വര്‍ദ്ധിക്കുന്നുണ്ടെങ്കിലും മധ്യ വരുമാനമുള്ള രാജ്യങ്ങളില്‍ (എം.ഐ.സി) പലരും ദാരിദ്ര്യരേഖയ്ക്ക് താഴെയാകും.
കണക്കു പ്രകാരം 27-40 ദശലക്ഷം പുതിയ ദരിദ്രരുള്ള സബ്-സഹാറന്‍ ആഫ്രിക്കയും 49-57 ദശലക്ഷം പുതിയ ദരിദ്രരുള്ള ദക്ഷിണേഷ്യയും ബാങ്കിന്റെ പ്രവചനമനുസരിച്ച് വളരെ മോശമായി ബാധിക്കും. ഇത് സാധാരണ ജീവിതത്തില്‍ നന്നായി തന്നെ ബാധിക്കും.
‘കോവിഡ് പാന്‍ഡെമിക് മൂലമുണ്ടായ ഈ ആഗോള മാന്ദ്യം ലോക ജനസംഖ്യയുടെ 1.4 ശതമാനത്തിലധികം കടുത്ത ദാരിദ്ര്യത്തിലേക്ക് നയിച്ചേക്കാം,” ലോക ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് ഒരു പത്രക്കുറിപ്പിലൂടെ പറഞ്ഞു.
Post Your Comments