തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതിയിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി എൻകെ പ്രേമചന്ദ്രൻ. അഴിമതിയുടെ സ്രോതസ്സ് ആദ്യം വെളിപ്പെടുത്തിയവരെയും നമന്ത്രി തോമസ് ഐസക്ക്, നിയമ മന്ത്രി എകെ ബാലൻ, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ് എന്നിവരെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.
Read also: കേരള രാഷ്ട്രീയത്തിന്റെ ഗതി മാറ്റുന്ന പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ജോസ് കെ. മാണി
സംസ്ഥാന സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെയും എൻ കെ പ്രേമചന്ദ്രൻ വിമർശനം ഉന്നയിച്ചു. കൊവിഡ് നേരിടാൻ എന്തിനാണ് 144 പ്രഖ്യാപിച്ചതെന്നും പരിപാടികളിൽ 5 പേർ മാത്രമേ പാടുള്ളൂ എന്നത് എന്നത് യുഡിഎഫിന് മാത്രമാണോ ബാധകമെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി. കരിനിയമം പ്രഖ്യാപിച്ചിട്ട് മന്ത്രിമാർ ഓടി നടന്ന് ഉദ്ഘാടനം നടത്തുകയാണ്. എന്തു പറയാനും ഉളുപ്പില്ലാത്തയാളാണ് മുഖ്യമന്ത്രിയെന്നും പ്രേമചന്ദ്രൻ പറയുകയുണ്ടായി.
Post Your Comments