കോറോണയ്ക്കെതിരെ പ്രതിരോധം തീർക്കാനുള്ള ചുരുക്കം ചില മാർഗങ്ങളിൽ ഒന്നാണ് മാസ്ക്. ലോകം മുഴുവൻ ഇന്ന് ജനങ്ങളോട് മാസ്ക് ധരിക്കാൻ ആരോഗ്യപ്രവർത്തകരും അധികാരികളും പറയുന്നു. ആരോഗ്യപ്രവർത്തകർ ഫേസ് മാസ്ക് കൂടാതെ ഫേസ് ഷീൽഡും ഉപയോഗിക്കുന്നുണ്ട്. സംഭവം നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായെങ്കിലും പലർക്കും ഇപ്പോഴും മാസ്ക് അരോചകമാണ്.
Read Also : കിര്ഗിസ്ഥാന് പ്രധാനമന്ത്രി രാജിവച്ചു
വ്യവസായിയായ ഹർഷ് ഗോയങ്കയാണ് പലർക്കും പുതിയ അറിവായ ബ്രീത്ത് വെൽ ട്യൂബിനെ ഒരു ട്വിറ്റെർ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. “മാസ്കിനെക്കാൾ പതിന്മടങ്ങ് ഉപയോഗിക്കാൻ സൗകര്യപ്രദം” എന്ന കുറിപ്പും #CoronaInnovation എന്ന ഹാഷ്ടാഗോഡും കൂടെയാണ് ഹർഷ് ഗോയങ്ക ബ്രീത്ത് വെൽ ട്യൂബിൻ്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ താമസിക്കുന്ന പാബ്ലോ ബോഗ്ദാനാണ് ബ്രീത്ത് വെൽ ട്യൂബിൻ്റെ പിന്നിൽ. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ‘കോവിഡ് 19 അണുബാധയിൽ നിന്ന് സംരക്ഷണം നൽകുന്നതോടൊപ്പം ബ്രീത്ത് വെൽ ട്യൂബിന് ആൾകാർ തമ്മിലുള്ള സാമൂഹിക ഇടപെടൽ മെച്ചപ്പെടുത്താൻ സഹായിക്കും’. കാരണം സംഭാഷണ സമയത്ത് നിങ്ങൾക്ക് മറ്റൊരാളുടെ മുഖം കാണാൻ കഴിയും. സുതാര്യമാണ് ബ്രീത്ത് വെൽ ട്യൂബ്.
പ്ലാസ്റ്റിക്കിൽ നിർമിച്ചിരിക്കുന്ന ‘ബ്രീത്ത് വെൽ ട്യൂബ്’ മാസ്കുകളേക്കാൾ സുരക്ഷിതമാണെന്ന് പാബ്ലോ വിശ്വസിക്കുന്നു. ഒരാളുടെ തോൾ ഭാഗം മുതൽ തല മുഴുവനായി മൂടുന്നതിനാൽ സുരക്ഷിതത്വം കൂടുതലാണ്. ബ്രീത്ത് വെൽ ട്യൂബ് ധരിച്ചാൽ ധരിക്കുന്ന വ്യക്തിക്ക് തന്നെ സ്വന്തം മുഖത്ത് സ്പർശിക്കാൻ പ്രയാസമാണ്. മാസ്കുകളേക്കാൾ ബ്രീത്ത് വെൽ ട്യൂബ് സുരക്ഷിതമാണ് എന്ന് പാബ്ലോ പറയുന്നതിന്റെ അടിസ്ഥാനം.
Post Your Comments