തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 10606 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പിന്റെ കണക്ക് അനുസരിച്ച് കേരളത്തില്‍ ഗുരുതരമായ സാഹചര്യമാണുള്ളത്.
Read Also : കോവിഡ് ചികിത്സ കേന്ദ്രത്തിൽ രോഗികൾക്ക് നൽകിയ ഭക്ഷണത്തിൽ പുഴുവെന്ന് പരാതി
906 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. നാല് ജില്ലകളില്‍ ആയിരത്തിന് മുകളില്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ആയിരം കടന്നത് കോഴിക്കോട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകളാണ്.കൂടുതല്‍ കേസുകള്‍ കോഴിക്കോട് ജില്ലയിലാണ്. കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂര്‍ 948, കൊല്ലം 852, ആലപ്പുഴ 672, പാലക്കാട് 650, കണ്ണൂര്‍ 602, കോട്ടയം 490, കാസര്‍ഗോഡ് 432, പത്തനംതിട്ട 393, വയനാട് 138, ഇടുക്കി 120 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ദിനം പ്രതിയുള്ള രോഗബാധിതരുടെ എണ്ണം ഉയര്‍ന്ന തോതില്‍ തുടരുന്നതും മരണസംഖ്യ ഉയരുന്നതുമാണ് തിരിച്ചടിയാകുന്നത്. സമ്ബര്ക്കത്തിലൂടെയുള്ള കൊവിഡ് കേസുകളും ഉയര്‍ന്ന തോതിലാണ്. ആരോഗ്യ പ്രവര്‍ത്തകരില്‍ കൊവിഡ് സ്ഥിരീകരിക്കുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകും. രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ വീടുകളിലും ആശുപത്രികളിലുമായി ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു.
Post Your Comments