പന്തളം: ആംബുലന്‍സ് ഡ്രൈവറുടെ പീഡനത്തിനിരയായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടി കോവിഡ് മുക്തയായി. 2 ദിവസം മുന്‍പ് നടത്തിയ പരിശോധനയുടെ ഫലം ഇന്നലെയാണ് വന്നത്. കോട്ടയം മെഡിക്കല്‍ കോളജ് അധികൃതര്‍ അനുവദിക്കുന്ന മുറയ്ക്ക് പെണ്‍കുട്ടിയുടെ മൊഴിയെടുക്കുമെന്ന് അന്വേഷണ സംഘാംഗമായ പൊലീസ് ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാര്‍ പറഞ്ഞു.
കഴിഞ്ഞ മാസം 5ാം തീയതി രാത്രിയില്‍ ആംബുലന്‍സിലെ ഡ്രൈവറായ നൗഫല്‍, കോവിഡ് പോസിറ്റീവായ പെണ്‍കുട്ടിയെ ആംബുലന്‍സില്‍ വച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. തുടര്‍ന്ന് പന്തളത്തെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലും പിന്നീട് ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പെണ്‍കുട്ടി ചികിത്സയിലായിരുന്നു.
ഇതിനിടെ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. 17ാം തീയതി ഉച്ചയ്ക്ക് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നാലെയാണ് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. അതെ സമയം പ്രതി നൗഫലിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റിവ് ആയിരുന്നു.
Post Your Comments