KeralaLatest NewsNews

ശ്രീകുമാരൻ തമ്പിയുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നിർമ്മിച്ച് പണം തട്ടാൻ ശ്രമം

തിരുവനന്തപുരം: പ്രശസ്ത സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിയുടെ പേരിൽ ഇൻസ്റ്റാഗ്രാമിൽ വ്യാജ അക്കൗണ്ട്  നിർമ്മിച്ച് പണം തട്ടാൻ ശ്രമം. ശ്രീകുമാരൻ തമ്പി തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.

Read also: ആലപ്പുഴയിൽ കോവിഡ് ചികിത്സയിലായിരുന്ന 55 കാരൻ മരിച്ചു

കോവിഡ് ബാധിച്ച ഒരു സുഹൃത്തിനെ സഹായിക്കാനെന്ന വ്യാജേന തന്‍റെ പേരിലുള്ള വ്യാജ പ്രൊഫൈലിൽനിന്ന് പണം ആവശ്യപ്പെട്ടതായും ഇത് ശ്രദ്ധയിൽ പെട്ടതോടെ വ്യാജ അക്കൗണ്ട്  നീക്കം ചെയ്തതായും ശ്രീകുമാരൻ തമ്പി പറയുന്നു. ഇതിന് പിന്നിലുള്ളവരെ കണ്ടെത്താൻ സൈബർ പൊലീസ് ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശ്രീകുമാരൻ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

വ്യാജ പ്രൊഫൈലുകൾ—സൂക്ഷിക്കുക.!!

INSTAGRAM—ൽ എനിക്ക് അക്കൗണ്ട് ഇല്ല. ഞാൻ ഇന്നേവരെ അതു വഴി ആർക്കും മെസ്സേജ് അയച്ചിട്ടുമില്ല. എന്നാൽ ഏതോ ഒരു ക്രിമിനൽ എന്റെ പേരിൽ ഇൻസ്റ്റാഗ്രാമിൽ ഒരു വ്യാജ പ്രൊഫൈൽ ഉണ്ടാക്കി അതിനെ എന്റെ പ്രൊഫൈൽ ആയി തെറ്റിദ്ധരിച്ച് പിൻതുടരുന്നവർക്കു ഞാൻ അയക്കുന്ന മട്ടിൽ സന്ദേശങ്ങൾ അയക്കുകയും കോവിഡ് ബാധിച്ച ഒരു സുഹൃത്തിനെ സഹായിക്കാൻ പണം ആവശ്യപ്പെടുകയും ചെയ്യുന്നു. ഫേസ് ബുക്കിൽ മുമ്പ് ഞാൻ പോസ്റ്റ് ചെയ്ത പ്രൊഫൈൽ ഫോട്ടോ ആണ് ഈ ക്രിമിനൽ ഉപയോഗിച്ചിട്ടുള്ളത്.

മ്യൂസിക് ഡയറക്ടർ എ.ടി. ഉമ്മറിന്റെ മകൻ അമർ ഇലാഹി ഈ സന്ദേശം കിട്ടിയപ്പോൾ എന്നെ ഫോണിൽ വിളിച്ചതുകൊണ്ടാണ് എനിക്ക് ഈ വ്യാജ പ്രൊഫൈലിനെ ക്കുറിച്ച് അറിയാൻ കഴിഞ്ഞത് .എന്റെ മറ്റൊരു സുഹൃത്ത് തന്ത്രപൂർവ്വം ഈ ക്രിമിനലിനോട് പണം അയക്കേണ്ട അക്കൗണ്ട് നമ്പർ ചോദിച്ചപ്പോൾ ” അത് എന്റെ സുഹൃത്തിന്റെ അക്കൗണ്ടിൽ അയച്ചാൽ മതി” എന്നു പറഞ്ഞ് നൽകിയ അക്കൗണ്ട് വിവരം ഞാൻ താഴെ കൊടുക്കുന്നുണ്ട്. ഞാൻ തിരുവനന്തപുരം സൈബർ പോലീസിൽ പരാതി കൊടുക്കുകയും അവർ പെട്ടെന്ന് തന്നെ നടപടിയെടുക്കുകയും ചെയ്തു. ഫേസ്ബുക് അധികാരികളുമായി ബന്ധപ്പെട്ട് ഇൻസ്റ്റാഗ്രാം-ൽ നിന്ന് എന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് നീക്കം ചെയ്യിച്ചു. ഈ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ഈ ക്രിമിനലിനെ കണ്ടുപിടിക്കാൻ സൈബർ പോലീസ്ശ്രമിച്ചു കൊണ്ടിരിക്കയാണ്. ഒരു വ്യക്തിയല്ല; വിവിധ നഗരങ്ങളിൽ പ്രവർത്തിക്കുന്ന ഒരു റാക്കറ്റ് തന്നെ ഇതിന്റെ പിന്നിലുണ്ടെന്നാണ് പോലീസ് കരുതുന്നത്. ദയവായി എന്റെ സുഹൃത്തുക്കൾ കരുതിയിരിക്കുക. നാളെ ഇത് നിങ്ങൾക്കും സംഭവിക്കാം.
ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും നിങ്ങളുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടോ എന്ന് പരിശോധിക്കുക. മെസ്സേജിലൂടെ ഏത് ആവശ്യത്തിന് ആരു ചോദിച്ചാലും പണം അയക്കാതിരിക്കുക.
പെട്ടെന്നു തന്നെ നടപടിയെടുത്ത തിരുവനന്തപുരം സൈബർ പോലീസ് അധികാരികൾക്കു ഞാൻ നന്ദി പറയുന്നു.

https://www.facebook.com/sreekumaran.thampi.12/posts/3376709215699342?__cft__[0]=AZXpThny9AH-UKmO33OEEw-byXBuuzyRVoosoxc3D5xUNt9hk4eAB74ag2nNEH_n9yIGyEA3nkIwrqfqoKTGVFuFV5ce0fFh3NKaN9Muw-3gDuvpguWc5kg0fMnrDzieU98&__tn__=%2CO%2CP-R

shortlink

Post Your Comments


Back to top button