വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കോവിഡ് ബാധിച്ച വാർത്തയോട് പല മട്ടിൽ പ്രതികരിച്ച് ലോകം. ഞെട്ടലും ആഹ്ലാദവും പരിഹാസവും എല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നു. വെള്ളിയാഴ്ചയാണ് ട്രംപും ഭാര്യ മെലനിയയും കോവിഡ് പോസിറ്റീവായെന്ന് ട്വീറ്റിലൂടെ അറിയിച്ചത്. ദക്ഷിണ കൊറിയ, ജപ്പാന്‍, തായ്പേയ്, ചൈന എന്നിവിടങ്ങളിലെല്ലാം മാധ്യമങ്ങളിലെല്ലാം ട്രംപിന്റെ രോഗവിവരം ചർച്ചയായി. ഇതോടൊപ്പം ചൈനയിലെ ജനങ്ങൾ വെള്ളിയാഴ്ച ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ തിരഞ്ഞതും ഇക്കാര്യമാണ്.
ട്രംപിന് അണുനശീകരണി സ്വയം കുത്തിവച്ചുനോക്കാനുള്ള അവസരമാണ് വന്നിരിക്കുന്നതെന്ന് ജാപ്പനീസ് ഇന്റര്‍നെറ്റ് സംരംഭകൻ ഹിരോയുകി നിഷിമുറ പരിഹസിക്കുകയുമുണ്ടായി. ട്രംപും ഭാര്യ മെലനിയയും എത്രയും പെട്ടെന്ന് രോഗം മാറി പൂർണ ആരോഗ്യത്തിലേക്കു തിരികെയെത്തട്ടെയെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചു. അതേസമയം ആഗോള സാമ്പത്തിക, വ്യവസായ മേഖലകളിലും ട്രംപിന്റെ രോഗവാർത്ത മാറ്റങ്ങൾ വരുത്തിയിരുന്നു.
Post Your Comments