ലഖ്നൗ: ഹത്രാസിൽ ക്രൂരബലാത്സംഗത്തിനിരയായി ദളിത് പെൺകുട്ടി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ യുപി സർക്കാർ നിയോഗിച്ചു. ഉത്തർപ്രദേശ് ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സംഘമാണ് അന്വേഷണം നടത്തുക. ഹോം സെക്രട്ടറി ഭഗവാൻ സ്വരൂപ്, പോലീസ് ഉദ്യോഗസ്ഥരായ ഡിഐജി ചന്ദ്ര പ്രകാശ്, പി എ സി കമാൻഡൻഡ് പൂനം എന്നിവരാണ് അന്വേഷണ സംഘത്തിലെ അംഗങ്ങൾ. ഏഴ് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
എന്നാൽ പെൺകുട്ടിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ലോക്കൽ പോലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലയെന്നും ഭരണകൂടത്തിൽ നിന്ന് സമ്മർദ്ദമുണ്ടെന്നും കുടുംബത്തിന് സുരക്ഷ വേണമെന്നും കുടുബാംഗങ്ങൾ വ്യക്തമാക്കി. കൂടാതെ പെൺകുട്ടിയുടെ സംസ്കാരം പോലീസിന്റെ ഇഷ്ടപ്രകാരമാണ് നടത്തിയതെന്നും ബലംപ്രയോഗിച്ചാണ് മൃതശരീരം സംസ്കാരത്തിന് കൊണ്ടുപോയതെന്നും സഹോദരൻ പറഞ്ഞിരുന്നു.
ക്രൂരമരണത്തെ തുടർന്ന് വലിയ പ്രതിഷേധങ്ങളാണ് ഡൽഹിയടക്കമുള്ള വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്നത്. ദളിത് പെൺകുട്ടിയുടെ മരണത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി അടക്കമുള്ള പ്രമുഖ നേതാക്കൾ രംഗത്ത് വന്നു. എന്നാൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെക്കണമെന്ന ആവശ്യവുമായി പ്രിയങ്ക ഗാന്ധിയും വ്യക്തമാക്കി.
Post Your Comments