COVID 19Latest NewsNewsIndia

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 57 ലക്ഷം കടന്നു; മരണസംഖ്യ 90,000വും കടന്നു

ന്യൂ ഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 57 ലക്ഷം കടന്നു. ആകെ രോഗബാധിതരുടെ എണ്ണം 57,32,518 ലാണ് എത്തി നിൽക്കുന്നത്. 24 മണിക്കൂറിനിടെ 86,508 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1129 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്.

Read also: ഇനി പ്രത്യാക്രമണം രാത്രിയിലും; ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പൃഥ്വി ഷോർട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈലിന്റെ രാത്രി പരീക്ഷണം വിജയകരം

91,149 ആണ് രാജ്യത്തെ മരണസംഖ്യ. ചികിത്സയിലുള്ളത് 9,66,382 പേരാണ്. രോഗം ഭേദമായവരുടെ എണ്ണം 46,74,987 ആയി. രോഗമുക്തി നിരക്ക് 81.55 % ൽ എത്തി.

ഏഴ് സംസ്ഥാനങ്ങളിലായി അറുപത് ജില്ലകളിൽ കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് കേന്ദ്ര സർക്കാർ പറയുന്നു.

മഹാരാഷ്ട്രയിൽ 21,029 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്, ആന്ധ്രയിൽ 7,228 പേർക്കും ഉത്തർപ്രദേശ് 5234 പേർക്കും രോഗം സ്ഥിരീകരിച്ചപ്പോൾ കർണാടകത്തിൽ 6997 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ കേരളത്തിലും പ്രതിദിന രോഗബാധ അയ്യായിരം കടന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button