Latest NewsNewsIndia

കേന്ദ്ര റെയില്‍വേ സഹമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അങ്കടിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താന്‍ നന്നായിരിക്കുന്നുവെന്നും ഡോക്ടര്‍മാരുടെ ഉപദേശം സ്വീകരിക്കുന്നുവെന്നും ബെലഗാവിയില്‍ നിന്നുള്ള ലോക്‌സഭാ എംപി കൂടിയായ അങ്കടി പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താനുമായി ബന്ധപ്പെട്ട എല്ലാവരോടും അവരുടെ ആരോഗ്യം നിരീക്ഷിക്കാനും പരിശോധന നടത്താനും അദ്ദേഹം ട്വീറ്റിലൂടെ അഭ്യര്‍ത്ഥിച്ചു. തന്റെ ആരോഗ്യത്തിന് പ്രശനങ്ങളില്ലെന്നും ആരോഗ്യവാനാണെന്നും അങ്കടി വ്യക്തമാക്കി.

‘ഞാന്‍ ഇന്ന് കോവിഡ് പോസിറ്റീവ് പരീക്ഷിച്ചു. ഞാന്‍ നന്നായിരിക്കുന്നു. ഡോക്ടര്‍മാരുടെ ഉപദേശം സ്വീകരിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്നോട് അടുത്ത ബന്ധം പുലര്‍ത്തുന്ന എല്ലാവരോടും അവരുടെ ആരോഗ്യം നിരീക്ഷിക്കാനും എന്തെങ്കിലും ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധന നടത്താനും അഭ്യര്‍ത്ഥിക്കുന്നു,’ അദ്ദേഹം ട്വീറ്റ് ചെയ്തു.

shortlink

Post Your Comments


Back to top button