ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായതിൽ ആശംസകളുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്രസിംഗ് ധോണി. ലോകത്തിലെ ഏറ്റവും മികച്ച 4.5 ജനറേഷന്‍ യുദ്ധവിമാനങ്ങള്‍ക്ക് ലോകത്തിലെ ഏറ്റവും മികച്ച ഫൈറ്റര്‍ പൈലറ്റുകളെ ലഭിച്ചിരിക്കുന്നു, നമ്മുടെ പൈലറ്റുമാരുടെ കൈയിലെത്തുകയും എയര്‍ഫോഴ്സിലെ മറ്റ് വിമാനങ്ങള്‍ക്കൊപ്പം ചേരുകയും ചെയ്യുന്നത് റഫാലിന്റെ മാരകശക്തി വര്‍ദ്ധിപ്പിക്കുമെന്ന് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ധോണി വ്യക്തമാക്കിയത്.
ഇന്നലെ അഞ്ച് റാഫേല്‍ യുദ്ധവിമാനങ്ങള്‍ അംബാലയിലെ വ്യോമസേനാ താവളത്തിലെ ’ഗോള്‍ഡന്‍ ആരോസ് 17-ാം സ്ക്വാഡിന്റെ ഭാഗമായിരുന്നു. ഇതിന് പിന്നാലെയാണ് ധോണിയുടെ ട്വീറ്റ്. മിറാഷ് 2000ന്റെ സര്‍വീസ് റെക്കാഡ് റഫാല്‍ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സുഖോയ് 30 എം.കെ.ഐ ആണ് തന്റെ പ്രിയപ്പെട്ട യുദ്ധവിമാനമെന്നും മറ്റൊരു ട്വീറ്റില്‍ ധോണി പറയുകയുണ്ടായി,
Post Your Comments