KeralaLatest NewsNews

കോവിഡ് നെഗറ്റീവ് ആയതിന് പിന്നാലെ ഐസിയുവിൽ വിവാഹവാർഷികം ആഘോഷിച്ച് എസ്പിബി

ചെന്നൈ: ഒരു മാസമായി ആശുപത്രിയിൽ തുടരുന്ന ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ കോവിഡ് പരിശോധനാഫലം കഴിഞ്ഞ ദിവസം നെഗറ്റീവ് ആയിരുന്നു. ശ്വാസകോശത്തിന്റെ പ്രവർത്തനം സാധാരണനിലയിൽ ആകുന്നതുവരെ വെന്റിലേറ്റർ സഹായം തുടരും.സന്തോഷ വാർത്തയ്ക്കു പിന്നാലെ അദ്ദേഹം ഭാര്യ സാവിത്രിയുമൊത്ത് ഐസിയുവിൽ വിവാഹവാർഷികം ആഘോഷിച്ചു.

Read also: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ മകൻ എസ്.പി.ചരന്‍ ആണ് എസ്പിബിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവായതായി അറിയിച്ചത്. വെന്റിലേറ്ററില്‍ കഴിയുന്ന അദ്ദേഹം പാട്ടുകളും ക്രിക്കറ്റും ആസ്വദിക്കുന്നുണ്ടെന്നും ചരന്‍ വീഡിയോ സന്ദേശത്തില്‍വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ എം.ജി.എം ആശുപത്രിയുടെ ഭാഗത്തുനിന്ന് അറിയിപ്പൊന്നുമുണ്ടായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button