രാജ്യത്ത് ആദ്യമായി 108 ആംബുലന്‍സിന് ഒരു വനിതാ ഡ്രൈവറെ നിയമിച്ചു. സംസ്ഥാനത്ത് അടിയന്തിര സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള സംരംഭത്തിന്റെ ഭാഗമായി മുഖ്യമന്ത്രി കെ പളനിസ്വാമി 118 ഫ്ലാഗ് ചെയ്തവേളയിലാണ് തമിഴ്നാട്ടില്‍ ഒരു വനിതയെ ആംബുലന്‍സ് ഡ്രൈവറായി നിയമിച്ചത്.
എം വീരലക്ഷ്മിയെയായണ് പുതുതായി എത്തിച്ച 108 ആംബുലന്‍സില്‍ ഒന്നിന്റെ ഡ്രൈവറായി നിയമിച്ചത്. ഇത് രാജ്യത്തെ ആദ്യത്തേതാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ജീവന് രക്ഷിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന തൊണ്ണൂറ് ആംബുലന്‍സുകളും ക്യാമ്പുകളില്‍ ശേഖരിച്ച രക്തം എത്തിക്കുന്നതിന് 10 സര്‍ക്കാര്‍ ബ്ലഡ് ബാങ്കുകള്‍ ഉപയോഗിക്കുന്നതിന് 10 ഹൈടെക് വാഹനങ്ങളും കോവിഡ് വിരുദ്ധ ജോലികള്‍ക്കായി ഒരു വിനോദ ടെലിവിഷന്‍ ചാനല്‍ ഗ്രൂപ്പ് സംഭാവന ചെയ്ത 18 ആംബുലന്‍സുകളും ഫ്ലാഗുചെയ്തു.
108 ആംബുലന്‍സ് അടിയന്തര സേവനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഏകദേശം 500 കോടി രൂപ ചെലവില്‍ 500 പുതിയ ആംബുലന്‍സുകള്‍ സംസ്ഥാനത്തിനായി സമര്‍പ്പിക്കുമെന്ന് മാര്‍ച്ച് 24 ന് പളനിസ്വാമി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. ഇത് നടപ്പാക്കുന്നതിന്റെ ആദ്യ ഘട്ടമായി 90 ആംബുലന്‍സുകളും 10 രക്ത ശേഖരണ വാഹനങ്ങളും യഥാക്രമം 20.65 കോടി രൂപയും 3.09 കോടി രൂപയും ചെലവഴിച്ചു. പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് പ്രിവന്റീവ് മെഡിസിന് വിഭാഗത്തിലെ 138 പേര്‍ക്ക് അപ്പോയിന്റ്മെന്റ് ഓര്‍ഡറുകള്‍ വിതരണം ചെയ്തതായി പറഞ്ഞ പളനിസ്വാമി ഏഴ് പേര്‍ക്ക് അപ്പോയിന്റ്മെന്റ് ഓര്‍ഡറുകള്‍ നല്കി.
Post Your Comments