COVID 19Latest NewsIndiaNews

എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യം വെ​ന്‍റി​ലേ​റ്റ​റി​ല്‍ ത​ന്നെ; ആ​രോ​ഗ്യ​നി​ല​യെക്കുറിച്ച് ഡോക്ടർമാർ

ചെ​ന്നൈ: കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ഗാ​യ​ക​ന്‍ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ നേ​രി​യ പു​രോ​ഗ​തിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. അദ്ദേഹം ഇ​പ്പോ​ഴും വെ​ന്‍റി​ലേ​റ്റ​റി​ല്‍ തു​ട​രു​ക​യാ​ണെ​ന്നും ഡോ​ക്ട​ര്‍​മാ​രു​ടെ സൂ​ക്ഷ്മ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും എം​ജി​എം ഹെ​ല്‍​ത്ത് കെ​യ​റി​ന്‍റെ മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഡോ.​അ​നു​രാ​ധ ഭാ​സ്ക​ര​ന്‍ അറിയിച്ചു. ചെ​ന്നൈ അ​രുമ്പാ​ക്കം നെ​ല്‍​സ​ണ്‍​മാ​ണി​ക്കം റോ​ഡി​ലു​ള്ള എം​ജി​എം ഹെ​ല്‍​ത്ത് കെ​യ​ര്‍ ആ​ശു​പ​ത്രി​യി​ലാ​ണ് എ​സ്പി​ബി ചി​കി​ത്സ​യി​ലു​ള്ള​ത്.

Read also: ഗുരുദ്വാരയിലെ ചാവേറാക്രമണം; പിന്നിൽ മലയാളി: അഫ്ഗാനിസ്ഥാനിലുള്ള തീവ്രവാദ സംഘത്തിന്റെ ഭാഗമായിരുന്നെന്ന് റിപ്പോർട്ട്

വെ​ന്‍റി​ലേ​റ്റ​റി​ല്‍ ചി​കി​ത്സ​യി​ലാ​ണെ​ങ്കി​ലും ആ​രോ​ഗ്യ​നി​ല ഭ​ദ്ര​മാ​ണെന്ന് മ​ക​ന്‍ എ​സ്.​പി.​ച​ര​ന്‍ വ്യക്തമാക്കി. ഓ​ഗ​സ്റ്റ് അ​ഞ്ചി​നാ​ണ് എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. രോഗം ഭേദമാകുന്നതായി റിപ്പോർട്ടുകൾ വന്നെങ്കിലും കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button