ന്യൂ ഡൽഹി : കോൺഗ്രസിലെ നേതൃത്വ പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് , രാജ്യസഭാ എംപി അഭിഷേക് മനു സിംഗ്വി. പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതുവരെ സോണിയ ഗാന്ധി പാർട്ടി ഇടക്കാല പ്രസിഡന്റായി തുടരും. പുതിയ നേതാവ് സമീപഭാവിയിൽ തന്നെയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച ഇടക്കാല പ്രസിഡന്റ് എന്ന നിലയിൽ സോണിയ ഗാന്ധിയുടെ കാലാവധി അവസാനിക്കാനിരിക്കെ, മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അഭിഷേക് മനു സിംഗ്വി. ഇതിന് ഒരു നടപടി ക്രമമുണ്ട്. ഉറപ്പ് നൽകുകയാണ് സമീപഭാവിയിൽ പുതിയ നേതാവ് ഉണ്ടാകും. ഒരു തീരുമാനമെടുക്കുകയും അത് നിങ്ങളെ അറിയിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. സോണിയ തന്നെ ഇടക്കാല പ്രസിഡന്റായി തുടരുമെന്ന സൂചനകൾ ശക്തമാകുന്നതിനിടെയാണ് സിഗ്വി പുതിയ നേതാവ് ഉടൻ ഉണ്ടാകുമെന്ന് പ്രതികരിച്ചത്.
Post Your Comments