കൊറോണ ലോകത്ത് പിടിമുറുക്കുമ്പോഴും ഇതൊന്നും ബാധകമല്ലെന്ന നിലപാടിലാണ് പാക്ക് ക്രിക്കറ്റ് ടീം അംഗങ്ങള്‍. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടില്‍ ഈദ് ആഘോഷം നടത്തിയ പാക്ക് ക്രിക്കറ്റ് താരങ്ങള്‍ കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കാതെ ആഘോഷം നടത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു.ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും ഈദ് ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ഇതില്‍ താരങ്ങളോ, ടീം സ്റ്റാഫുകളോ ആയിട്ടുള്ള ആരും തന്നെ മാസ്‌ക് ധരിച്ചിട്ടില്ല.
കൊറോണ മഹാമാരിക്കു ശേഷം ഇംഗ്ലണ്ടിനെതിരെ ക്രിക്കറ്റ് പരമ്പരയ്ക്കു തയാറെടുക്കുകയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം. മൂന്ന് വീതം ടെസ്റ്റും ട്വന്റി20 മത്സരങ്ങളും കളിക്കുന്നതിനു വേണ്ടിയാണ് താരങ്ങള്‍ ഇംഗ്ലണ്ടിലെത്തിയത്. ഓഗസ്റ്റ് അഞ്ചിനാണ് മാഞ്ചസ്റ്ററില്‍ ആദ്യ ടെസ്റ്റ് മത്സരത്തിനു തുടക്കമാകുന്നത്. ഇതിനിടയിലാണ് താരങ്ങള്‍ ഈദ് ആഘോഷം നടത്തിയത്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
താരങ്ങള്‍ പോസ്റ്റ് ചെയ്ത ഫോട്ടോയില്‍ ആരും തന്നെ മാസ്‌ക് ഉപയോഗിക്കുകയോ, സാമൂഹിക അകലം പാലിക്കുകയോ ചെയ്തിട്ടില്ല. ലോകം കൊറോണവ്യാപനത്തിന്റെ അതിരൂക്ഷമായ പശ്ചാത്തലത്തില്‍ കടന്നു പോകുമ്പോള്‍ താരങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം പ്രവ്യത്തികള്‍ ന്യായീകരിക്കാന്‍ കഴിയില്ലൊണ് ആരാധകര്‍ ഉന്നയിക്കുന്ന വിമര്‍ശനം.
ഇംഗ്ലണ്ടിലെത്തുന്നതിനു മുന്നോടിയായി പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളെല്ലാം കൊറോണ പരിശോധന നടത്തിയിരുന്നു. പോസിറ്റീവ് ആയ താരങ്ങള്‍ രോഗം മാറിയ ശേഷമാണ് ഇംഗ്ലണ്ടിലേക്കു തിരിച്ചത്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ മുതലെടുക്കുക എന്ന ലക്ഷ്യത്തോടെ പേസ് ബോളര്‍മാരുടെ വന്‍നിരയുമായാണ് പാകിസ്താന്‍ കളിക്കാനൊരുങ്ങുന്നത്. മത്സരം നടക്കുന്ന സ്‌റ്റേഡിയത്തിലേക്ക് ആരാധകരെ പ്രവേശിപ്പിക്കില്ല
Post Your Comments