മനസിനക്കരെ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്തു താനും രഞ്ജന്‍ പ്രമോദും ഡയാനയ്ക്കായി കുറച്ച് അധികം പേരുകളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി. ആ ലിസ്റ്റില്‍ നിന്നു നയന്‍താരയാണ് തനിക്ക് ഇഷ്ടമുള്ള പേര് സെലക്ട് ചെയ്തത്- സത്യന് അന്തിക്കാട്.ഏതാനും നാള് ആലപ്പുഴ എരമല്ലൂര്‍ സ്വദേശിയും സിനിമാപ്രവര്‍ത്തകനുമായ ജോണ്‍ ടിറ്റോ പിറ്റര്‍ നയന്‍ താരയ്ക്ക് താനാണ് ഡയാന എന്ന പേരിനു പകരം നയന്‍താര എന്ന പേരിട്ടത് എന്ന് അവകാശവാദമുന്നയിച്ച് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റ് ഏറെ ശ്രദ്ധപിടിച്ചുപറ്റുകയും ചെയ്തു. എന്നാല്‍ ഇത് നിഷേധിച്ചുകൊണ്ടുള്ള മറുപടിയുമായാണ് സംവിധായകന് സത്യന് അന്തിക്കാട് പിന്നീടു രംഗത്ത് വന്നത്. ഒരു ദേശീയ മാധ്യമത്തോടായിരുന്നു സത്യന് അന്തിക്കാടിന്റെ ഈ പ്രതികരണം.
ഇങ്ങനെയൊരു തര്‍ക്കത്തിന്റെയോ അവകാശവാദത്തിന്റെയോ ആവശ്യം ഈ വിഷയത്തിലുണ്ടെന്നു പോലും ഞാന്‍ കരുതുന്നില്ല. മനസിനക്കരെ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്തു താനും രഞ്ജന്‍ പ്രമോദും ഡയാനയ്ക്കായി കുറച്ച് അധികം പേരുകളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി. ആ ലിസ്റ്റില്‍ നിന്നും നയന്‍താരയാണ് തനിക്ക് ഇഷ്ടമുള്ള പേര് സെലക്ട് ചെയ്തത്-സത്യന് അന്തിക്കാട് പറയുന്നു.
അതേസമയം ജോണ്‍ ടിറ്റോ പീറ്റര്‍ നേരത്തെ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെയാണ്;
തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ. സാജന് സാറിന്റെ സ്ക്രിപ്റ്റ് അസിസ്റ്റന്റായി ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന കാലം. ഒരു സിനിമയുടെ തിരക്കഥാ രചനയ്ക്കായി സാറും ഞാനും ചെറുതുരുത്തി റെസ്റ്റ് ഹൗസില്‍ താമസിക്കുകയായിരുന്നു.
ഒരു ദിവസം വൈകുന്നേരം സാറിനെ കാണാന്‍ പ്രസിദ്ധ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സ്വാമിനാഥന് എത്തി. വിശേഷം പറഞ്ഞ കൂട്ടത്തില്‍ ഷൊര്‍ണ്ണൂരില്‍ സത്യന് അന്തിക്കാടിന്റെ ജയറാം പടം നടക്കുന്നുവെന്നും അതിലെ പുതുമുഖ നായികയ്ക്ക് ഒരു പേരു വേണമെന്നും പറഞ്ഞു.
ക്രിസ്ത്യന്‍ പെണ്‍കുട്ടിയാണ്, ഡയാനയെന്നാണ് പേര്. ഡിറ്റോ ഒരു പേര് ആലോചിക്ക് സര് നിര്‍ദേശിച്ചു. ആലോചിക്കാനും ചിന്തിക്കാനും മാത്രമറിയാവുന്ന ഞാന്‍ ചിന്തിച്ചു .. മാധവിക്കുട്ടിയുടെ ഒരു കഥയിലെ ഒരു പെണ്‍കുട്ടിയുടെ ബംഗാളിപ്പേര് ചിന്തയിലുടക്കി. നയന്‍താര…. ഞാന്‍ പറഞ്ഞു. സാജന്‍സാര്‍ തലയാട്ടി. സ്വാമിനാഥന് സാറും തലകുലുക്കി. പിന്നീട് മനസിനക്കരെ എന്ന സിനിമയുടെ പേരും നായിക നയന്‍താരയുടെ പേരും സത്യന് സര് അനൗണ്‍സ് ചെയ്തു.
അങ്ങനെ തെന്നിന്ത്യയിലെ സൂപ്പര്‍ നായികയുടെ പേരിട്ട ഞാന്‍ സന്പൂര്‍ണ പരാജിതനായി വീട്ടിലിരിക്കുന്നു. ഒരു ദിവസം സാജന് സാറിനെക്കാണാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ച്ചെന്നപ്പോള്‍ പഴയ കാര്യങ്ങള്‍ പറഞ്ഞ കൂട്ടത്തിലാണ് ഈ കാര്യം വീണ്ടും ഓര്‍ത്തത്..
പുതിയ നിയമം എന്ന മമ്മൂട്ടിച്ചിത്രം സാജന് സര് ഡയറക്റ്റ് ചെയ്തപ്പോള്‍ നായികയായ നയന്‍താരയെ കാണാന്‍ കഴിഞ്ഞിരുന്നില്ല. എങ്കില്‍ ഇക്കഥ പറയാമായിരുന്നു.
Post Your Comments