KeralaLatest News

പാലത്തായി പീഡന കേസ്; തുടരന്വേഷണത്തിന് ഇനി വനിതാ ഐപിഎസ് ഉദ്യോഗസ്ഥര്‍

കണ്ണൂര്‍: കണ്ണൂര്‍ പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ ബിജെപി നേതാവായ അധ്യാപകന്‍ പീഡിപ്പിച്ചെന്ന കേസിലെ തുടരന്വേഷണത്തിന് രണ്ട് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരും. കാസര്‍കോട് എസ്പി ഡി.ശില്‍പ, കണ്ണൂര്‍ നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി രേഷ്മ രമേശ് ഐപിഎസ് എന്നിവരെയാണ് ചുമതല ഏല്‍പിക്കുന്നത്. പ്രതിയും ബിജെപി നേതാവുമായ അധ്യാപകനെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണം സോഷ്യൽ മീഡിയയിലും മറ്റും ശക്തമായിരുന്നു.

അളവിൽ കവിഞ്ഞ കീടനാശിനി കണ്ടെത്തി, ഈസ്റ്റേൺ മുളക് പൊടി നിരോധിച്ചു

കൂടാതെ ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ച്‌ കുടുംബം രംഗത്ത് വന്നതോടെയാണ് തീരുമാനം.കേസില്‍ പ്രതിക്കെതിരെ പോക്‌സോ ചുമത്താതെ ഭാഗിക കുറ്റപത്രമായിരുന്നു ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയത്. തുടരന്വേഷണത്തിന് വനിതാ ഉദ്യോഗസ്ഥര്‍ എത്തുന്നതോടെ കുട്ടിയുടെ മൊഴി വീണ്ടുമെടുക്കും. പ്രതിക്കെതിരെ പോക്‌സോ ചുമത്തണമോ എന്നകാര്യത്തില്‍ ഈ മൊഴി നിര്‍ണ്ണായകമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button