COVID 19Latest NewsNewsIndia

കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ച ഭാര്യയുടെ സ്രവസാംപിൾ ജോലിക്കാരിയുടേതെന്ന പേരിൽ പരിശോധനയ്ക്കയച്ചു ; ഡോക്ടര്‍ അറസ്റ്റില്‍

ഭോപ്പാൽ : കോവിഡ് ലക്ഷണങ്ങളുള്ള ഭാര്യയുടെ സ്രവസാംപിൾ ജോലിക്കാരിയുടേതെന്ന് രേഖപ്പെടുത്തി പരിശോധനയ്ക്കയച്ച ഡോക്ടർക്കെതിരെ കേസെടുത്തു. മധ്യപ്രദേശ് സിംഗ്രോളിയിലെ സർക്കാർ ഡോക്ടർ അഭയ് രഞ്ജൻ സിങ്ങിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

സിംഗ്രോളിയിലെ ആരോഗ്യകേന്ദ്രത്തിൽ പോസ്റ്റിങ് ലഭിച്ച ഡോക്ടർ അഭയ് ജൂൺ 23 ന് ഉത്തർപ്രദേശിലെ ബല്ലിയയിൽ നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയി. അവധി ലഭിക്കാത്തതിനെ തുടർന്ന് അധികൃതരെ അറിയിക്കാതെയായിരുന്നു കുടുംബസമേതമുള്ള യാത്ര. ജൂലായ് ഒന്നിന് മടങ്ങിയെത്തിയ ഇദ്ദേഹം ക്വാറന്റീനിൽ കഴിയാതെ ജോലിയിൽ തിരികെ പ്രവേശിച്ചു.ഭാര്യയ്ക്ക് കോവിഡ് ലക്ഷണങ്ങൾ പ്രകടമായതോടെ സ്രവസാംപിൾ ശേഖരിച്ച് ജോലിക്കാരിയുടേതെന്ന പേരിൽ പരിശോധനയ്ക്കയച്ചു. സാംപിൾ പോസിറ്റീവായതിനെ തുടർന്ന് ജോലിക്കാരിയുടെ വീട്ടിൽ അധികൃതരെത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.

ഇതോടെ വീണ്ടും നടത്തിയ പരിശോധനയിൽ ഡോ.അഭയയും മറ്റു രണ്ട് കുടുംബാംഗങ്ങളും കൂടി കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡോക്ടർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും കോവിഡ് ഭേദമായി മടങ്ങിയെത്തിയാലുടനെ എപിഡെമിക് ആക്ട് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് ആനുസരിച്ച് നിയമനടപടി സ്വീകരിക്കുമെന്നും ബൈദാൻ പോലീസ് സ്റ്റേഷൻ ഇൻ-ചാർജ് അരുൺ പാണ്ഡെ അറിയിച്ചു. ഇയാളുമായി സമ്പർക്കമുണ്ടായ ഒരു സബ്-ഡിവിഷണൽ മജിസ്ട്രേറ്റുൾപ്പെടെ 33 സർക്കാരുദ്യോഗസ്ഥർ ഇപ്പോൾ ക്വാറന്റീനിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button