COVID 19Latest NewsNewsIndia

കോവിഡ് രോഗികളുടെ എണ്ണം വർധിച്ചെങ്കിലും ഡല്‍ഹിയില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അരവിന്ദ് കെജ്‍രിവാൾ

ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ എണ്ണം വർധിച്ചെങ്കിലും ഡല്‍ഹിയില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടെങ്കിലും 72,000 പേര്‍ ഇതുവരെ രോഗമുക്തി നേടി. അതിനാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. 25,000 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 15,000 പേരെ വീടുകളിൽ തന്നെയാണ് ചികിത്സിക്കുന്നത്. മരണനിരക്ക് ഗണ്യമായി കുറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: മഹാരാഷ്ട്രയില്‍ കോവിഡ് മരണം പതിനായിരത്തോട് അടുക്കുന്നു ; 24 മണിക്കൂറിനുള്ളില്‍ 5000 ലധികം പുതിയ കേസുകള്‍

രാജ്യത്തെ ആദ്യത്തെ പ്ലാസ്മ ബാങ്ക് ഡല്‍ഹിയില്‍ ആരംഭിക്കാന്‍ നമുക്ക് സാധിച്ചു. പ്ലാസ്മ ദാനം ചെയ്യാന്‍ തയ്യാറാവുന്നവരേക്കാള്‍ പ്ലാസ്മ ആവശ്യമുള്ളവരാണ് കൂടുതൽ. അതിനാല്‍ രോഗമുക്തി നേടിയവര്‍ പ്ലാസ്മ ദാനം ചെയ്യാന്‍ തയ്യാറാവണം. പ്ലാസ്മ ദാനം ചെയ്യുന്നത് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ശരീരത്തിലുണ്ടാക്കില്ല. ഇത് സമൂഹത്തിനുള്ള സേവനമാണെന്നും കെജ്‍രിവാൾ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button