പെന്റഗണ്‍ : ചൈനയ്ക്ക് എതിരെ വെല്ലുവിളികളുമായി യുഎസ്. പോര്‍വിമാനങ്ങള്‍ മുതല്‍ അണ്വായുധങ്ങള്‍ വരെ തയ്യാറാക്കി യുദ്ധതയ്യാറെടുപ്പുകളുമായി യുഎസ് ദക്ഷിണ ചൈനാ കടലില്‍ ്. രണ്ടു വിമാനവാഹിനി കപ്പലും അനേകം യുദ്ധക്കപ്പലുകളും വരുംദിവസങ്ങളില്‍ ദക്ഷിണ ചൈനാ കടലില്‍ എത്തുമെന്നും സൈനികാഭ്യാസം നടത്തുമെന്നും യുഎസ് നാവിക സേന അറിയിച്ചു. ദക്ഷിണ ചൈനാ കടല്‍ ആരുടേതാണെന്ന തര്‍ക്കം മൂക്കുകയും ചൈന നാവികാഭ്യാസം നടത്തുകയും ചെയ്യുന്ന അതേനേരത്തുതന്നെയാണ് യുഎസിന്റെയും പടനീക്കം. സിഫിക് സമുദ്രത്തിലും സാന്നിധ്യമായിരുന്ന യുഎസ്എസ് നിമിറ്റ്‌സ്, യുഎസ്എസ് റൊണാള്‍ഡ് റീഗന്‍ എന്നീ വിമാനവാഹിനി കപ്പലുകളാണു ദക്ഷിണ ചൈന കടലില്‍ അണിനിരക്കുക. ഫിലിപ്പീന്‍സ് കടലിലും ഇവ കര്‍മനിരതമാണ്. ‘മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഞങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നു സഖ്യകക്ഷികള്‍ക്കും പങ്കാളികള്‍ക്കും സ്പഷ്ടമായി ബോധ്യപ്പെടുത്തുകയാണ് ഈ സൈനിക പ്രകടനം കൊണ്ടുദ്ദേശിക്കുന്നത്.
Read Also : നന്ദി സുഹൃത്തേ, അമേരിക്ക ഇന്ത്യയെ സ്‌നേഹിക്കുന്നുവെന്ന് ട്രംപ്; ഇന്ത്യ അമേരിക്ക ബന്ധം കൂടുതൽ ദൃഢമാകുന്നു
‘ഇന്തോ-പസിഫിക് മേഖലയില്‍ അഭിവൃദ്ധിയും സുരക്ഷയും സ്ഥിരതയും കൊണ്ടുവരികയാണു പടക്കപ്പലുകളുടെ സാന്നിധ്യം കൊണ്ട് യുഎസ് ഉദ്ദേശിക്കുന്നത്. നാവികസേനയുടെ പ്രകടനം ഏറെക്കാലം മുമ്പേ തീരുമാനിച്ചതാണെന്നും ഇതേസമയത്തുതന്നെയാണു ചൈന പാരാസെല്‍ ദ്വീപില്‍ സൈനികാഭ്യാസം നടത്താന്‍ ഒരുങ്ങിയതെന്നുമാണു യുഎസിന്റെ വിശദീകരണം.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനു പിന്നാലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വന്‍ സുരക്ഷയൊരുക്കി ഇന്ത്യന്‍ സൈന്യം. അതിര്‍ത്തിയില്‍ വട്ടമിട്ട് പറന്ന് ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ , ഏത് നിമിഷവും തിരിച്ചടിയ്ക്കാന്‍ തയ്യാറായി ഇന്ത്യന്‍ സൈന്യം. ഇതിന്റെ ഭാഗമായി ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വട്ടമിട്ട് പറന്ന് ഇന്ത്യയുടെ പോര്‍വിമാനങ്ങള്‍. മിഗ്-29, സു-30എംകെഐ (സുഖോയ്) പോര്‍വിമാനങ്ങളാണ് തുടര്‍ച്ചയായി അതിര്‍ത്തിയില്‍ പറക്കുന്നത്. ശനിയാഴ്ചയും ഇവ നിരീക്ഷണ പറക്കല്‍ നടത്തി. യുഎസ് നിര്‍മിത വിമാനമാനങ്ങളായ സി-17, സി-130ജെ, റഷ്യന്‍ നിര്‍മിത വിമാനങ്ങളായ ഇല്യൂഷിന്‍-76, ആന്റനോവ്-32 എന്നിവയും അതിര്‍ത്തിയില്‍ കാവലുണ്ട്. ഏതു സാഹചര്യവും നേരിടാനുള്ള ഒരുക്കമാണ് വ്യോമസേന നടത്തുന്നത്.
Post Your Comments