COVID 19Latest NewsNewsInternational

കോവിഡ് ആശങ്കയേറുന്നു ; ലോകത്ത് രോഗ ബാധിതരുടെ എണ്ണം ഒരുകോടി കടന്നു

ന്യൂ​യോ​ർ​ക്​ : ലോ​ക​ത്ത്​ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു​കോ​ടി പിന്നിട്ടു​. പ്ര​തി​ദി​ന രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഏ​റ്റ​വും കൂ​ടു​ത​ൽ എ​ന്ന റെ​ക്കോ​ഡി​ട്ട​തി​നു തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ്​ സം​ഖ്യ ഒരു കോ​ടി​യോടടുത്തത്. മരണം അഞ്ചുലക്ഷത്തിലേറെയായി. 24 മണിക്കൂറിനിടെ ഒന്നരലക്ഷത്തിലേറെ പേരാണ് രോഗബാധിതരായത്.

മെയ് അവസാനത്തോടെ രോഗവ്യാപനം കുറഞ്ഞു തുടങ്ങിയിരുന്നെങ്കിലും ഒരു മാസത്തിനിപ്പുറം കണക്കുകൂട്ടലുകൾ തെറ്റിച്ച് മുന്നേറുകയാണ് കൊവിഡ് ബാധിതർ. രോഗബാധിതരുടെ എണ്ണത്തിൽ റെക്കോർഡിട്ട കഴിഞ്ഞ രണ്ടുദിവസത്തെ സ്ഥിതി ലോകമെങ്ങും തുടരുകയാണ്. 24 മണിക്കൂറിനിടെ, രോഗബാധിതരായത് ഒന്നര ലക്ഷത്തിലേറെ പേരാണ്.

ലോകത്താദ്യമായി കോവിഡ് സ്ഥിരീകരിച്ചത് ചൈനയിലെ വുഹാനിൽ 2019 ഡിസംബര്‍ 31 നാണ്. 2020 ഏപ്രിൽ രണ്ടിന് രോഗികള്‍ പത്ത് ലക്ഷംആയി. മെയ് ഇരുപതോടെ രോഗികളുടെ എണ്ണം അരക്കോടിയിലെത്തി. പിന്നീടുള്ള 40 ദിവസങ്ങള്‍ക്കുള്ളിലാണ് അമ്പത് ലക്ഷം പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതും രോഗബാധിതരുടെ എണ്ണം ഒരു കോടിയിലെത്തിയതും. ഇതിൽ അമേരിക്കയിലും, ബ്രസിലീലും റഷ്യയിലും ഇന്ത്യയിലും രോഗബാധിരുടെ എണ്ണം ഏറുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയിലാണ് ഏറ്റവും അധികം പേർക്ക് രോഗബാധയുണ്ടായത്. യുഎസിൽ ആകെ രോഗബാധിതരുടെ എണ്ണം 25 ലക്ഷം പിന്നിട്ടു. ബ്രസീലിൽ 13 ലക്ഷത്തിലേറെയായി രോഗബാധിതർ. റഷ്യയിൽ ആറേകാൽ ലക്ഷം പിന്നിട്ടു. ഇന്ത്യയിൽ 5 ലക്ഷവും. ലോകത്താകെ 4,461 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ ആകെ മരണം 5 ലക്ഷം കവിഞ്ഞു. അമേരിക്കയിൽ ഒന്നേകാൽ ലക്ഷത്തിലേറെ പേരും ബ്രസീലിൽ അര ലക്ഷത്തിലേറെ പേരും ഇതിനോടകം മരിച്ചു.
അതേസമയം അരക്കോടിയിലേറെ പേരാണ് ലോകത്ത് ഇതിനോടകം കൊവിഡിൽ നിന്ന് രോഗമുക്തരായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button