KeralaLatest NewsNews

വിദേശയിനം വേട്ടനായ്ക്കളെ ഉപയോഗിച്ച് നായാട്ട്; നിലമ്പൂരില്‍ മൂന്നംഗ സംഘം പിടിയിൽ

മലപ്പുറം : വിദേശയിനം വേട്ടനായ്ക്കളെ ഉപയോഗിച്ച് നായാട്ട് നടത്തുന്ന സംഘം നിലമ്പൂരില്‍ വനം വകുപ്പിന്‍റെ പിടിയിലായി. നായാട്ടിന്‍റെ ദൃശ്യങ്ങൾ പകർത്തി ഓൺലൈനിലൂടെ പ്രചരിപ്പിച്ചാണ് വേട്ടനായ്ക്കളേയും വന്യമൃഗങ്ങളുടെ മാംസവും സംഘം വിറ്റിരുന്നത്. സൈബർ കുറ്റകൃത്യത്തില്‍ വനം വകുപ്പ് എടുക്കുന്ന ആദ്യ വനം വന്യ ജീവി സംരക്ഷണ നിയമം പ്രകാരമുള്ള കേസാണിത്.

അകമ്പാടം നമ്പൂരിപ്പൊട്ടി സ്വദേശി ദേവദാസ്, സമീപപ്രദേശങ്ങളിലെ താമസക്കാരായ മുഹമ്മദ് ആഷിഫ്, തൗസീഫ് നഹ്മാൻ എന്നിവരാണ് വനം വകുപ്പിന്‍റെ പടിയിലായത്. പരിശീലിപ്പിച്ചെടുക്കുന്ന വേട്ടനായ്ക്കൾ വന്യജീവികളെ കടിച്ച് കീറുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും അത്തരം വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ച് വേട്ടനായ്ക്കളേയും വന്യമൃഗങ്ങളുടെ മാംസവും ഓൺലൈൻ വിപണനം നടത്തുകയാണ് സംഘത്തിന്‍റെ രീതി.

രഹസ്യവിവരത്തെ തുടര്‍ന്ന് വനംവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെയും കുറ്റകൃത്യത്തിന്ന് ഉപയോഗിച്ച മെബൈല്‍ ഫോണും വേട്ടപട്ടികളെയും പിടികൂടിയത്. അമേരിക്കന്‍ ബുള്‍ഡോഗ്, ബുള്ളി , ഡോബര്‍മാന്‍, ലാബ്രഡോര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ട നായ്ക്കളെ വേട്ടയാടാന്‍ പരിശീലിപ്പിച്ച് നായാട്ട് നടത്തുന്ന രീതിയാണ് പ്രതികള്‍ അവംലബിച്ചത്. ഇത്തരം നായ്ക്കളേയും അവയുടെ കുഞ്ഞുങ്ങളേയും വന്‍ തുകയ്ക്കാണ് സംഘം ഓണ്‍ലൈനില്‍ വില്‍പ്പന നടത്തിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button