COVID 19KeralaLatest NewsNews

ഞാനിപ്പം ഹോസ്പിറ്റലിൽ കിടന്ന് മരിക്കും. ശ്വാസം കിട്ടുന്നില്ലെന്നു പറ: കോവിഡ് ബാധിച്ചു മരിച്ച എക്സൈസ് ജീവനക്കാരന് ചികിത്സ കിട്ടിയില്ലെന്ന് ബന്ധുക്കൾ, ഓഡിയോ പുറത്ത്

കണ്ണൂർ: കോവിഡ് ബാധിച്ചു മരിച്ച എക്സൈസ് ജീവനക്കാരൻ കെ.പി.സുനിലിന് മികച്ച ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു. സുനിൽ മരിക്കുന്നതിന് 2 ദിവസം മുൻപ് സഹോദരനുമായി സംസാരിച്ചതിന്റെ ഓഡിയോയും ഇവർ പുറത്തുവിട്ടു. ‘ ഞാനിപ്പം ഇവടന്നു ചാവും. ഇവിടെ നോക്കാനും പറയാനും ആരുമില്ല. അച്ഛനോട് വേഗം വരാൻ പറ. ഞാനിപ്പം ഹോസ്പിറ്റലിൽ കിടന്ന് മരിക്കും. ശ്വാസം കിട്ടുന്നില്ലെന്നു പറ. ഇവിടന്ന് ആരും നോക്കുന്നില്ല.’ എന്നൊക്കെയാണ് ഓഡിയോയിലുള്ളത്.

Read also: ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാന്‍ ; വെല്ലുവിളിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

അതേസമയം, കണ്ണൂർ ഗവ.മെഡിക്കൽ കോളജിനെ ആസൂത്രിതമായി അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആശുപത്രി അധികൃതർ ആരോപിച്ചു. ആരോഗ്യസ്ഥിതി മോശമായിരുന്ന രോഗിക്ക് ന്യുമോണിയയും ബാധിച്ചിരുന്നുവെന്നും എട്ടു പേരടങ്ങുന്ന ഡോക്ടർമാരുടെ സംഘം എല്ലാ ശ്രമവും നടത്തിയെന്നും ഇവർ വിശദീകരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button