KeralaLatest News

ആറ് മാസം ഗർഭിണിയായ പ്രവാസി യുവതിയെ യാതൊരു സുരക്ഷയുമില്ലാതെ ആംബുലൽസിൽ ഒരു മണിക്കൂർ കഠിനമായ വഴികളിലൂടെ കൊറോണ ടെസ്റ്റിനായി യാത്ര ചെയ്യിച്ചു, ഒടുവിൽ രണ്ട് കുരുന്നു ജീവനുകൾ നഷ്ടമായി: പരാതിയുമായി ബന്ധുക്കൾ

യു എ യിൽ നിന്നും എത്തിയ ആറ് മാസം ഗർഭിണിയായ യുവതിയുടെ ദയനീയമായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മെഡിക്കൽ ടീമിന്റെ അനാസ്ഥ കാരണം ഇവർക്ക് നഷ്ടമായത് ഇരട്ട കുരുന്നുകളെ ആണ്. നിഷാന്ത് മണ്ടോടി എന്ന പ്രവാസിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ആണ് വൈറൽ ആകുന്നത്. പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം:

നാട്ടിലുണ്ടായ ജില്ലാ മെഡിക്കൽ അധികാരികൾ “ചിലർ ” ചെറ്റകൾ ആണ് പരമ ചെറ്റകൾ ! യു എ യിൽ നിന്നും പോയ ആറ് മാസം ഗർഭിണിയായ എൻ്റെ കസിൻ സഹോദരിയുടെ ദയനീയമായ സംഭവമാണ് കേരളത്തില മെഡിക്കൽ ടീമിൻ്റെ പരമ ചെറ്റത്തരത്ത പറ്റി പറയാൻ കാരണം !

നാട്ടിലെത്തിയ കസിൻ ഭർത്താവും ഒത്ത് മലപ്പുറത്തെ പരപ്പനങ്ങാടിയിൽ കൊറൻ്ററീൽ കഴിയുന്ന സമയം, സംശയത്തിൻ്റെ പേരിൽ കോറോണ ടെസ്റ്റ് ചെയ്യാൻ ഗർഭിണിയായ കസിനെ ഒരു മണിക്കൂർ വണ്ടിയിൽ ഓടിയാൽ എത്തുന്ന മഞ്ചേരി ആശുപത്രിയിൽ ആംബുലൻസിൽ കൊണ്ടു പോകാൻ വന്നപ്പോൾ ഭർത്താവ് കാല് പിടിച്ച് പറഞ്ഞതാ അവരുടെ കാറിൽ അങ്ങോട്ട് വന്നോളാം എന്ന് അവർ സമ്മതിച്ചില്ല ആറു മാസം ഗർഭിണിയായ യുവതിയെ അംബുലൽസിൽ ഒരു മണിക്കൂർ കണ്ട കുഴിയിൽ ചാടിച്ച് ആ ഡ്രൈവർ ആശുപത്രിയിൽ എത്തിച്ച് അവിടെ എത്തുമ്പോഴേക്കും കൊറോണ ഭയത്തിലും വണ്ടിയിൽ കുലുങ്ങിയ ഭയത്തിലും ആംബുലൻസിൽ പോയ ഭയത്തിലും സഹോദരി ആകെ ക്ഷീണിച്ച് അവശയായിരുന്നു

അവിടെ രണ്ടാം നിലയിലാണ് ടെസ്റ്റിംങ്ങ് എന്നത് കൊണ്ട് ഭർത്താവ് മുകളിൽ പോയി കാല് പിടിച്ച് കരഞ്ഞ് പറഞ്ഞു ടെസ്റ്റ് ചെയ്യാൻ നഴ്സിനെ താഴെ വിടാൻ അവർ സമ്മതിക്കാത്തത് കൊണ്ട് അവളെ മുകളിലെ നിലയിൽ സ്റ്റെപ്പ് കയറി എത്തിച്ച് അവൾ അപ്പോഴേക്കും കുഴഞ്ഞ് വീണിരുന്നു അവിടെ കിടത്തി നാട്ടിലെ ചില നഴ്സ്മാരുടെ പരിഹാസ ചുവയുള്ള കളിയാക്കലും കേട്ട് ടെസ്റ്റും നടത്തി കുട്ടി ആകെ മൊത്തം ഒരു അവസ്ഥയിൽ ആയി

ടെസ്റ്റ് കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തുമ്പോഴേക്കും അടിവയറ്റിൽ വേദന വന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സഹോദരിയുടെ രണ്ട് കുരുന്നു വാവകൾ ഒരാണും ഒരു പെൺകുട്ടിയും മരണപ്പെട്ട നിലയിൽ പുറത്തേക്ക് വന്നു ! ആറ് മാസം വളർച്ച എത്തിയ രണ്ട് കുരുന്നു ജീവനുകൾ

കേരളത്തിലെ ചില പരമ ചെറ്റകളും സർവ്വോപരി മനുഷ്യപറ്റില്ലാത്ത നാറികളും കാരണം രണ്ട് കുരുന്നു ജീവൻ പോയി

കുഞ്ഞനന്തൽ മരിച്ചപ്പോൾ ഒരു കൊറോണ നിയന്ത്രണവും ഇല്ലാതെ മൊത്തം അന്തങ്ങൾ ഒത്തു കൂടിയപ്പോ ഒരു പ്രശ്നവും ഇല്ലാത്ത മെഡിക്കൽ അധികാരികൾ ഇവിടെ കാണിച്ച പരമ ചെറ്റത്തരത്തിന് രണ്ട് കുഞ്ഞുങ്ങളുടെ കൊലപാതകത്തിന് എന്ത് ഉത്തരമാണ് ഈ ആളുകൾ പറയുക !

ഡിഎംഒ മാപ്പ് പറഞ്ഞത് കൊണ്ട് കുരുന്നു ജീവൻ തിരിച്ച് കിട്ടില്ല നിൻ്റെ ഒന്നും മാപ്പല്ല വേണ്ടത് ഇനി മറ്റൊരു യുവതിക്ക് ഇങ്ങനെ സംഭവിക്കാതിരിക്കാൻ നടപടി എടുക്കണം !

സർക്കാരും കുറേ നാറികളും ഇതാണ് നമ്പർ വൺ കേരളം

അഞ്ച് മണിക്ക് വാർത്താ സമേളനത്തിൽ തള്ളുമ്പോൾ രണ്ട് കുരുന്നുകളെ കൊന്ന കൊലപാതകവും കൂടെ തള്ളിക്കോ മുഖ്യമന്തി സാറേ

ആ കുട്ടി ആരോഗ്യ വകുപ്പിന് എഴുതിയ കത്താണ് ഇത് !

കാര്യം ഇല്ല എന്നറിയാം പക്ഷ മeഞ്ചരി ആശുപത്രിയിലെ നഴ്സ്മാരുടെ ജീവനക്കാരുടെ മനുഷ്യത്തമില്ലായ്മ , അവരുടെ തേർഡ് റേറ്റ് ചെറ്റത്തരം നാട്ടുകാരറിയട്ടെ

ഭയങ്കരമായ നമ്പർ വൺ ആരോഗ്യ കേരളത്തില ഭയങ്കരമായ ആശുപത്രിയാണ് മeഞ്ചരി ആശുപത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button