ദുബായ്: ദുബായില്‍ ഇന്നു മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇനി മുതല്‍ മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും മറ്റു സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് പ്രായമായവര്‍ക്കും 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും പൊതുസ്ഥലങ്ങളിലും ഷോപ്പിങ് മാളുകളിലും വ്യാപാര സ്ഥാപനങ്ങളിലും പോകാം. അതേസമയം ദുബായ് ഒഴികെയുള്ള മറ്റ് എമിറേറ്റുകളില്‍ 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ തുടരും.
ദുബായില്‍ പ്രൈവറ്റ് മ്യൂസിയം, കള്‍ച്ചറല്‍ സെന്ററുകള്‍, സ്വിമ്മിങ് പൂളുകള്‍ അക്വാട്ടിക് സ്‌പോര്‍ട്‌സ്, ആര്‍ട്ട് ഗ്യാലറികള്‍ തുടങ്ങിയ സ്ഥലങ്ങളിലും പബ്ലിക് പാര്‍ക്കുകളിലും ബീച്ചുകളിലുമുള്ള കുട്ടികളുടെ കളിസ്ഥലങ്ങളിലും ഇനി പോകാം.
അതേസമയം ദുബായ് ഒഴികെയുള്ള മറ്റ് എമിറേറ്റുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് പാതുസ്ഥലങ്ങളില്‍ പോകാന്‍ അനുമതി. ഇതുവരെ 30 ലക്ഷത്തിലധികം കോവിഡ് പരിശോധനകളാണ് യുഎഇ നടത്തിയത്. 43,364 പേരാണ് കോവിഡ് പോസിറ്റീവ് ആയിട്ടുള്ളത്. അതേസമയം 295 മരണങ്ങളും ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Post Your Comments