ഗുവാഹത്തി; ഏതാനുംദിവസങ്ങളായി അസമില്‍ ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള എണ്ണക്കിണറില്‍ നിന്നും അസംസ്കൃത എണ്ണ (ക്രൂഡ് ഓയില്‍) ചോരുന്നു, ടിന്‍സുകിയ ജില്ലയിലെ ബാഗ്ജന്‍ ഗ്രാമത്തിലാണ് കിണറുള്ളത്, ഇതിന്റെ ഒന്നര കി.മീറ്റ ദൂര പരിധിയില്‍ നിന്നും രണ്ടായിരത്തോളം ആളുകളെ ഇതുവരെ ഒഴിപ്പിച്ചു കഴിഞ്ഞു.
ഇതിനോടകം തന്നെ പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ കമ്പനി ആരംഭിച്ചിട്ടുണ്ട്, ദേശീയ ദുരന്തനിവാരണ സേനയുടെ സഹായവും തേടിയിട്ടുണ്ട്, ചോര്‍ച്ച എപ്പോള്‍ പരിഹരിക്കാനാവുമെന്ന് പറയാനാവില്ലെന്നും അമേരിക്കയിലെ വിദഗ്ദ്ധരുടെ സഹായം തേടിയിട്ടുണ്ടെന്നും കമ്പനി അധികൃതര്‍ പറഞ്ഞു, അസം സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം കേന്ദ്രസര്‍ക്കാരും ഓയില്‍ ഇന്ത്യ കമ്പനിയും വിദഗ്ദ്ധരെ സ്ഥലത്തേക്ക് അയച്ചു.
സ്ഥലത്തെ കിണറിനുള്ളിലെ പ്രഷര്‍ കണ്‍ട്രോള്‍ സിസ്റ്റത്തിന്റെ തകരാറ് മൂലം ക്രൂഡ് ഓയില്‍ ഫൗണ്ടെയിന്‍ തകര്‍ന്നതാണ് ചോര്‍ച്ചയ്ക്ക് കാരണം,വാതകചോര്‍ച്ച മേഖലയിലെ ജീവജാലങ്ങളെ ദോഷമായി ബാധിച്ചേക്കാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു, പ്രദേശത്താകെ വാതകത്തിന്റെ മണമുണ്ടെന്നും മണ്ണില്‍ എണ്ണ കലര്‍ന്നിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു, കുളത്തിലും പുഴയിലും മറ്റും മീനുകളും മറ്റും ചത്തുപൊങ്ങിയതായും റിപ്പോര്‍ട്ടുകൾ വരുന്നുണ്ട്.
Post Your Comments