ന്യൂഡൽഹി; രാജ്യത്ത് 70% കൊവിഡ് ഈ 13 നഗരങ്ങളിലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു, ഈ നഗരങ്ങളിലെ സ്ഥിതിഗതികള്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി ഇന്നലെ വിലയിരുത്തി.
ഇന്ന് രാജ്യത്ത് ഉള്ള കൊവിഡ് കേസുകളില്‍ 70 ശതമാനവും 13 നഗരങ്ങളില്‍, മുംബയ്, ചെന്നൈ, ഡല്‍ഹി, അഹമ്മദാബാദ്, താനെ, പൂനെ, ഹൈദരാബാദ്, കല്‍ക്കത്ത, ഇന്‍ഡോര്‍, ജയ്പുര്‍, ജോധ്പുര്‍, ചെങ്കല്‍പേട്ട്, തിരുവള്ളുര്‍ എന്നീ നഗരങ്ങളിലാണ് കൊവിഡ് രൂക്ഷമായി ബാധിച്ചത്.
രാജ്യത്തെ ആകെ കൊവിഡ് കേസുകളില്‍ പകുതിയിലേറെയും മുംബയ്, പൂനെ,താനെ, ചെന്നൈ,ഡല്‍ഹി,അഹമ്മദാബാദ് എന്നീ 6 നഗരങ്ങളിലായാണെെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ഏകദേശം 86000ത്തിന് മുകളില്‍ കൊവിഡ് കേസുകളും 2700 ലേറെ മരണവും ഈ നഗരങ്ങളിലാണുള്ളത്, മുംബയില്‍ 35000 കൊവിഡ് കേസുകളും ആയിരത്തിലേറെ മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്, പൂനെയില്‍ 6000 കടന്നു, താനെയില്‍ 8000 അടുത്തു, ചെന്നൈയില്‍ 12000 കടന്നു, ഡല്‍ഹി 160000ത്തിലേക്ക് കുതിക്കുകയാണ്, മരണം 300 പിന്നിട്ടു, അഹമ്മദാബാദില്‍ 11000 കടന്നു.
മുംബയില്‍ കൊവിഡ് കുതിച്ചുയരുകയാണ്. ഡല്‍ഹിയിലും താനെയിലും കൊവിഡ് കേസുകളില്‍ ദിവസേന നിശ്ചിത എണ്ണം വര്‍ദ്ധിക്കുന്നുണ്ട്. അതേസമയം അഹമ്മദാബാദില്‍ കൊവിഡ് വ്യാപനനിരക്ക് കുറയുകയാണ്. ഡല്‍ഹിയില്‍ കഴിഞ്ഞ 10 ദിവസങ്ങളില്‍ കൊവിഡ് വര്‍ദ്ധന 3.1 ശതമാനത്തിനും 5.7നും ഇടയിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
തമിഴ്നാട് ചെന്നൈയില്‍ മേയ് പകുതി വരെ കേസുകള്‍ കുറഞ്ഞുവരികയായിരുന്നെങ്കിലും മേയ് 20 മുതല്‍ ഒരാഴ്ചയായി 500ന് മുകളില്‍ പുതിയ രോഗികളാണ് ദിവസവും ഉണ്ടാകുന്നത്, മുംബയിലും താനെയിലും സൈന്യത്തെ വിന്യസിക്കുമെന്ന അഭ്യൂഹങ്ങള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തള്ളിക്കളഞ്ഞു.
Post Your Comments