മനാമ : ഈദ് ഉൽ ഫിത്ര് അവധി പ്രഖ്യാപിച്ച് ബഹ്റൈൻ. മന്ത്രാലയങ്ങള്‍ക്കും പൊതു സ്ഥാപനങ്ങൾക്കും പെരുന്നാള്‍ ദിനത്തിലും അത് കഴിഞ്ഞുള്ള രണ്ട് ദിവസവുമായിരിക്കും അവധിയെന്ന് പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ പുറത്തിറക്കിയ സര്‍ക്കുലറിലൂടെ അറിയിച്ചു. ഈ മൂന്ന് ദിവസത്തില്‍ ഏതെങ്കിലും ദിവസം ഔദ്യോഗിക അവധി ദിവസമാണെങ്കിൽ പകരമായി ഒരു ദിവസം കൂടി അവധി അനുവദിക്കുമെന്നും അറിയിപ്പിൽ പറയുന്നു.
Also read : ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഈദ് അവധി പ്രഖ്യാപിച്ച് ഗൾഫ് രാജ്യം
അതിനിടെ കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പെരുന്നാള്‍ ദിവസത്തെ നമസ്കാരം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ ഗ്രാന്റ് മോസ്കില്‍ നിന്ന് റേഡിയോയിലൂടെയും ടെലിവിഷനിലൂടെയും സംപ്രേക്ഷണം ചെയ്യും. ഇമാമും വളരെ കുറച്ച് പേരും മാത്രമായിരിക്കും ഗ്രാന്റ് മോസ്കിലെ നമസ്കാരത്തില്‍ പങ്കെടുക്കുക. രാജ്യത്തെ മറ്റ് പള്ളികളില്‍ നമസ്കാരമുണ്ടായിരിക്കില്ല.
Post Your Comments