KeralaLatest NewsIndia

കോവിഡ് വ്യാപനം അതിരൂക്ഷമായ സമയത്ത് പൂർണ്ണഗർഭിണിയായ സംഗീതയെ സൗദിയിൽ നിന്നെത്തിച്ചത് കെ സുരേന്ദ്രന്റെ ഇടപെടലിൽ: ഇരട്ട സന്തോഷവുമായി ഇലന്തൂർ നിവാസികൾ

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സിസേറിയനിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്.വ്യാഴാഴ്ച രാത്രിയാണ് യുവതി സൗദി ജിദ്ദ വിമാനത്തിൽ നാട്ടിലെത്തിയത്.

പത്തനംതിട്ട: കോവിഡ് ഭീതിക്കിടെ സൗദിയിൽ നിന്നെത്തിയ പൂർണ്ണ ഗർഭിണിയായ യുവതിക്ക് നാട്ടിൽ വന്നു മണിക്കൂറുകൾക്കകം ഇരട്ട കുഞ്ഞുങ്ങൾ പിറന്നു. ഇലന്തൂർ സ്വദേശിനിയായ സംഗീത എന്ന 30 കാരിക്കാണ് ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സിസേറിയനിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്.വ്യാഴാഴ്ച രാത്രിയാണ് യുവതി സൗദി ജിദ്ദ വിമാനത്തിൽ നാട്ടിലെത്തിയത്.

സംഭവത്തിൽ കെ സുരേന്ദ്രനും സൂരജ് ഇലന്തൂരിനും മറ്റ് ആരോഗ്യ പ്രവർത്തകർക്കും നന്ദിയറിയിച്ചു യുവതിയുടെ സഹോദരി രംഗത്തെത്തി. ‘പൂർണ്ണ ഗർഭിണി ആയിരുന്ന അവളെ കോവിഡ് ഭീതി പടരുമ്പോൾ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് നാട്ടുകാരനായ സൂരജ് ഇലന്തൂരിനോടാണ്.. അദ്ദേഹം സുരേന്ദ്രൻ ചേട്ടനോടും കേന്ദ്രമന്ത്രി വി മുരളിസാറുമായും ബന്ധപ്പെട്ട് കാര്യങ്ങൾ വേഗത്തിലാക്കി.. ഇന്നലെ അവൾ നാട്ടിലെത്തി..’

‘അവൾക്ക് വേണ്ട ആംബുലൻസ് സേവനമുൾപ്പെടെ എല്ലാ മെഡിക്കൽ സേവനങ്ങളും വേഗത്തിലാക്കി തന്നത് വാർഡ് അംഗം പ്രിസ്റ്റോ തോമസ് ആണ്… മെഡിക്കൽ സ്റ്റാഫ്കൾ ഉൾപ്പടെ പേരറിയാത്ത ഒരുപാടു ഈ ഘട്ടത്തിൽ ഞങ്ങൾക്കൊപ്പം നിന്നു. എന്റെ സഹോദരി ഇന്നലെ ഇരട്ടകുഞ്ഞുങ്ങൾക്ക് ജന്മം നൽകി… നന്ദി എല്ലാവർക്കും… വലിയൊരു പ്രതിസന്ധിയാണ് നിങ്ങളെല്ലാവരും ചേർന്ന് മാറ്റിതന്നത്.”സംഗീതയും ഭർത്താവും സൗദിയിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button