സാമൂഹിക അകലം എന്നാൽ എന്തണെന്ന് മനുഷ്യരെ പഠിപ്പിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്. കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവാണ് ട്വിറ്ററില്‍ ഇത്തരത്തിലൊരു ചിത്രം പങ്കുവെച്ചിരിക്കുന്നത്. റോഡില്‍ ഇരുന്ന് തണ്ണിമത്തന്‍ കഴിക്കുന്ന കുറിച്ച് കുരുങ്ങന്മാരാണ് ചിത്രത്തിലുള്ളത്. കൊവിഡ് പ്രതിരോധിക്കാന്‍ സാമൂഹിക അകലം പാലിക്കണമെന്നതിന്‍റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ ചിത്രമെന്നും, സാമൂഹിക അകലം പാലിക്കാന്‍ തയ്യാറാകാത്ത മനുഷ്യര്‍ക്ക് നല്‍കുന്ന പാഠം കൂടിയാണിതെന്നും കിരണ്‍ റിജ്ജു തന്‍റെ ട്വിറ്ററില്‍ കുറിച്ചു.
A perfect #SocialDistancing seen near Bhalukpong in Arunachal Pradesh along Assam-Arunachal boundary. If we observe carefully, animals can teach us many vital lessons that we may have missed in the haste of our normal daily lives.
(Picture taken by Arup Kalita, Tezpur) pic.twitter.com/5iIr8SELUz— Kiren Rijiju (@KirenRijiju) April 28, 2020
അരുണാചല്‍ പ്രദേശിലെ അസ്സം അതിര്‍ത്തിയിലുള്ള ഭലുക്പോങില്‍ നിന്നുള്ളതാണ് ചിത്രം. ലോക്ക്ഡൗണിനെ തുടര്‍ന്ന് പട്ടിണിയിലായ കുരുങ്ങന്മാര്‍ക്ക് തണ്ണിമത്തനും വാഴപ്പഴവുമായി എത്തിയ യുവാവിന്‍റെ മുന്നില്‍ ഇരിക്കുന്ന കുരുങ്ങന്മാരാണ് ചിത്രത്തിലുള്ളത്.
Post Your Comments