മസ്കറ്റ് : ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കാന്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ടുകളുണ്ടാക്കി ഇന്ത്യക്കെതിരെ പ്രചാരണം നടത്തിയ പാകിസ്താന് തിരിച്ചടി. തന്റെ പേരില്‍ പ്രചരിപ്പിച്ച ട്വീറ്റ് വ്യാജമാണെന്ന വിശദീകരണവുമായി ഒമാന്‍ രാജകുടുംബാംഗം രംഗത്തെത്തി. രാജ കുടുംബാംഗവും സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റി ഇന്റര്‍നാഷണല്‍ കോ ഓപ്പറേഷന് വിഭാഗം അസി. വൈസ് ചാന്‍സലറുമായ മോന ബിന്ത് ഫഹദ് അല്‍ സയ്ദാണ് വിശദീകരണവുമായി രംഗത്തെത്തിയത്.
ഇന്ത്യന്‍ സര്‍ക്കാര്‍ മുസ്ലിം വേട്ട അവസാനിപ്പിച്ചില്ലെങ്കില്‍ ഒമാനില്‍ ജോലി ചെയ്യുന്ന ഒരു മില്യണ്‍ ഇന്ത്യക്കാരെ പറഞ്ഞു വിടും എന്നായിരുന്നു മോന അല്‍ സൈദിന്റെ പേരില്‍ വന്ന വ്യാജട്വീറ്റ്. എന്നാല്‍ ആ അക്കൗണ്ട് തന്റേതല്ലെന്നും യഥാര്‍ത്ഥ അക്കൗണ്ടുകള്‍ ഇതാണെന്നും വ്യക്തമാക്കിയാണ് രാജകുടുംബാംഗം ട്വീറ്റ് ചെയ്തത്.
പാക് ട്വിറ്റര്‍ ഹാന്‍ഡിലുമായി ബന്ധം വയ്ക്കുന്നവരെക്കുറിച്ച് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ സമഗ്രമായ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കാന്‍ പാക് ചാര സംഘടനയായ ഐ.എസ്.ഐയുടെ നേതൃത്വത്തില്‍ സൈബര്‍ ആക്രമണം നടപ്പാക്കുന്ന വിവരം നേരത്തെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അമേരിക്കയെ കീഴടക്കി കൊവിഡ്: മരണം 50,000ത്തിലേക്ക്
ഇതിന്റെ ചുവടുപിടിച്ചു കേരളത്തിലെ ചില ഗ്രൂപ്പുകളിലും ഇത് പ്രചരിച്ചിരുന്നു.ഇന്ത്യക്കെതിരെ പ്രചാരണം നടത്തുന്ന ട്വിറ്റര്‍ ഹാന്‍ഡിലുകളെല്ലാം പാകിസ്താനുമായി ബന്ധമുള്ളതാണെന്നും കണ്ടെത്തിയിരുന്നു. ഇവരെ പിന്തുണച്ച് ഇന്ത്യയിലെ ചില തീവ്രവാദ സംഘടനയുടെ വിദേശത്തും നാട്ടിലുമുള്ള പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. ട്വീറ്റ് വ്യാജമാണെന്ന് ഒമാന്‍ രാജകുടുംബാംഗം തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് പാകിസ്താന് ഇന്ത്യക്കെതിരെ നടത്തുന്ന സൈബർ ആക്രമണങ്ങളുടെ ശക്തമായ തെളിവാണ് ലഭിച്ചത്.
Post Your Comments