റാഞ്ചി : അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഝാര്‍ഖണ്ഡ് മുന്‍ മന്ത്രിക്ക് കഠിന തടവും പിഴയും. മുന്‍ മന്ത്രിയും ഝാര്‍ഖണ്ഡ് പാര്‍ട്ടി നേതാവുമായ അനോഷ് എക്കയ്ക്കാണ് ഏഴ് വര്‍ഷം കഠിന തടവും രണ്ട് കോടി രൂപ പിഴയും ശിക്ഷ വിധിച്ചത്. ശിക്ഷ വിധിച്ചതിന് പുറമേ ഇയാളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. സിബിഐ പ്രത്യേക കോടതിയാണ് കഠിന തടവും പിഴയും ശിക്ഷ വിധിച്ചത്.
രണ്ട് കോടി രൂപ പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണമെന്നും ജഡ്ജി ഉത്തരവിട്ടിട്ടുണ്ട്. അനധികൃത സ്വത്തു സമ്പാദന കേസില്‍ അനോഷ് കുറ്റക്കാരനാണെന്ന് കോടതിക്ക് ബോധ്യമായതിനെ തുടര്‍ന്നായിരുന്നു ശിക്ഷ നല്‍കിക്കൊണ്ടുള്ള വിധി പ്രസ്താവിച്ചത്.കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ജഡ്ജി അനില്‍ ഖര് മിശ്ര വിധി പ്രസ്താവിച്ചത്.
രണ്ടാം സാമ്പത്തിക പാക്കേജ് നിര്‍മല സീതാരാമന് ഉടന്‍ പ്രഖ്യാപിച്ചേക്കും: നിർണ്ണായക യോഗം
നിലവില്‍ 2014 ലെ കൊലപാതക കേസുമായി ബന്ധപ്പെട്ട് അനോഷ് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു വരികയാണ്. ഝാര്‍ഖണ്ഡ് സര്‍ക്കാരിന്റെ ഭരണകാലത്ത് 2005 മുതല്‍ 2008 വരെയാണ് അനോഷ് എക്ക മന്ത്രിയായിരുന്നത്.
Post Your Comments