ന്യൂഡൽഹി: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജാര്‍ഖണ്ഡ് മുന്‍മന്ത്രി ബംധു തിര്‍ക്കിയെ സി.ബി.ഐ. അറസ്റ്റുചെയ്തു. സി.ബി.ഐ. കോടതി ജാമ്യമില്ലാ വാറന്റ് ഇറക്കിയതിനുപിന്നാലെ ബുധനാഴ്ചയാണ് അറസ്റ്റ് നടന്നത്. തുടർന്ന് ബംധുവിനെ ശനിയാഴ്ച വരെ സി.ബി.ഐ. പ്രത്യേക കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു. റാഞ്ചിയിലെ ബന്‍ഹോരയിലുള്ള വീട്ടില്‍ നിന്നാണ് അറസ്റ്റെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.
നിലവില്‍ ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച (പ്രജാതാന്ത്രിക്) പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും ദളിത് നേതാവും കൂടിയാണ് ബംധു. 2006 മുതല്‍ 2018 വരെ മധുകോഡ സര്‍ക്കാരില്‍ മാനവശേഷി വകുപ്പുമന്ത്രിയായിരുന്നു. 2017ല്‍ കല്‍ക്കരി അഴിമതിക്കേസില്‍ തിര്‍ക്കി കുറ്റക്കാരനാണെന്നുകണ്ടെത്തിയ കോടതി മൂന്നുവര്‍ഷം തടവും 25 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.
Post Your Comments