ഹൈദരാബാദ് : ലോക്ക്ഡൗണ്‍ ലംഘിച്ച് നടിയും എംഎല്‍എയുമായ റോജയെ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ചേര്‍ന്ന് പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ചത് വിവാദമായി. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ കുഴല്‍ക്കിണര്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു റോജ. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ പ്രതിപക്ഷമായ ടിഡിപി കടുത്ത വിമര്‍ശവുമായി രംഗത്തെത്തി. സംഭവം വിവാദമായതോടെ റോജ തന്നെ വിശദീകരവിമായി രംഗത്തെത്തി.
പ്രതിപക്ഷം അനാവശ്യ വിവാദം ഉണ്ടാക്കുകയാണ്. സ്വീകരണ ചടങ്ങില്‍ പങ്കെടുത്തവരെല്ലാം മാസ്‌ക് ധരിച്ചിരുന്നുവെന്നും സാമൂഹ്യ അകലം പാലിച്ചിരുന്നുവെന്നും റോജ പറഞ്ഞു.
Despite lockdown regulations in place, in Nagari constituency of Chittoor district, MLA RK Roja inaugurated a new borewell and distributed groceries to them. Villagers were made to shower flower petals on her feet as she entered the village. #AndhraPradesh pic.twitter.com/KznAuD7WiO
— Paul Oommen (@Paul_Oommen) April 21, 2020
അതേസമയം ജനങ്ങള്‍ വന്‍ സ്വീകരണം ഒരുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അവരുടെ മനസ് വേദനിപ്പിക്കേണ്ടെന്ന് കരുതിയാണ് പുഷ്പവൃഷ്ടി അടക്കമുള്ളവ തടയാതിരുന്നതും റോജ പറഞ്ഞു. വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എയാണ് റോജ.
Post Your Comments