തിരുവനന്തപുരം: കൊവിഡ് 19 മഹാമാരിയെ കേരളം നേരിട്ട ശ്രമങ്ങളും നേട്ടങ്ങളും ലോകത്തെ പോലും അത്ഭുതപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്നാല്‍ വിവാദങ്ങള്‍ക്ക് പുറകെ പോകുമ്പോള്‍ കേരളം നേടിയ നേട്ടങ്ങള്‍ക്ക് കോട്ടം തട്ടുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് 19 മഹാമാരിയെ കേരളം നേരിട്ട ശ്രമങ്ങളും ഇന്നത്തെ സ്ഥിതിയിലെ നേട്ടങ്ങളും പല വികസിത രാജ്യങ്ങളെപ്പോലും അത്ഭുതപ്പെടുത്തി. ഇത് കേരളാ മോഡലിന്റെ പ്രത്യേകതയാണെന്നും ലോകത്തിന്റെ ശ്രദ്ധ കേരളത്തിലേക്ക് വന്നത് സ്വാഗതാര്‍ഹമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര പരിപാടിയായ നാം മുന്നോട്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also : കൊറോണയെ തുരത്തി ഗോവ; അവസാന രോഗിയും സുഖം പ്രാപിച്ചു
വിവിധ ലോക ഏജന്‍സികള്‍, വികസിത രാജ്യങ്ങള്‍ എന്നിവ കേരളത്തെക്കുറിച്ച് മനസിലാക്കിയെന്നതുകൊണ്ടുതന്നെ ഇത്തരമൊരു നാടിനെ സഹായിക്കണമെന്ന് ചിന്തിക്കാനിടയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് 19നെ ഫലപ്രദമായി നേരിട്ടതില്‍ സര്‍ക്കാരിന് സല്‍പ്പേര് കിട്ടാന്‍ പാടില്ലെന്ന് കരുതുന്നവരാണ് ഏതെല്ലാം തരത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ പറ്റുമെന്ന് ചിന്തിക്കുന്നത്. ഇത് ഓരോ ഘട്ടത്തിലും നടന്നിട്ടുണ്ട്. ഇപ്പോഴും മെല്ലെ തുടങ്ങി വരികയാണെന്നും ഇപ്പോള്‍ വിവാദങ്ങളുടെ പിറകെ പോകേണ്ട സമയമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇക്കാര്യങ്ങള്‍ ജനങ്ങള്‍ കാണുകയും വിലയിരുത്തുകയും ചെയ്യും. അതിനെ അവഗണിച്ച് തള്ളാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments